മോഹനരാഗം നാദസ്വരം പാടി മോഹം പോലെ പൂന്തെന്നൽ വന്നാടി ഇലകളിലും.... തകിലുമേളം... ഇലകളിലും.... തകിലുമേളം... ഉലയും മേനിയിലും നിൻ നടനമേനിയിലും നിറതുളുമ്പി കനവുകൾതൻ കനകമൊന്തകളിൽ ആ മാലക്കാവടി പീലിക്കാവടി നിരന്നാടുന്നല്ലോ
പൂമനസ്സിൻ പൊൻവാതിൽ തേടി ഒരു ഗാനമായ് ഞാൻ അവിടെ കൂടി കൊതി വിടർന്നു.... രതിയുണർന്നു.... മധുര ചുണ്ടിണയിൽ നിൻ മദനമഞ്ജുഷയിൽ നിറതുളുമ്പി കനവുകൾതൻ കനകമൊന്തകളിൽ ആ മാലക്കാവടി പീലിക്കാവടി നിരന്നാടുന്നല്ലോ നിൻ കണ്ണിൽ... നിന്‍ മയിൽപ്പീലിക്കണ്ണിൽ... നിറതുളുമ്പി കനവുകൾതൻ കനകമൊന്തകളിൽ ആ മാലക്കാവടി പീലിക്കാവടി നിരന്നാടുന്നല്ലോ...