കുക്കു കുക്കുരു കുറുവാൽക്കിളി കുറുകും പാട്ടേതു് കുറുമ്പിന്റെ രാഗം.... കൂട്ടിൽ കിക്കിളി കൂട്ടാനൊരു കുളിരും രാവേതു് കുഞ്ഞു മഞ്ഞു മൗനം.... ഛിൽ ഛിൽ ഛിൽ ഛിൽ ഊഞ്ഞാലാട്ടും ചില്ലിൻ തെല്ലേ...ഇല്ലാ മുല്ലേ... ഇനിയീ പൊൻവെയിൽ പൂപ്പൊന്നാടയണിയാൻ വരിക നീ..... (കുക്കു കുക്കുരു...)
പൂക്കാലം പൊന്നിട്ട പൂക്കാലം പുന്നാരക്കാലം ഈ കാലം എന്നുള്ളിന്നുള്ളിൽ കായാമ്പൂക്കൾ കാക്കപ്പൂക്കൾ കാവൽ നിൽക്കേ... (പൂക്കാലം...) ആരാരിന്നൊരാൾ വെറുതേ മനസ്സിൽ മഴവില്ലായ് ഓ...ഓ... ഓ...ഓ..ഓ...ഓ.. (കുക്കു കുക്കുരു...)