Premikkum thorum soundaryam koodum Kaamukamaanasame Nin vayalin glaasil neenthithudikkum Ennile daahangal Nimisham oru nimisham en Chirakukalkkullil njan olichu nirthum Aareyumaareyumolichu nirthum
Aashikkum thorum aavesham koodum Aadyaalinganame Nin viralpoovukal choodi nilkkum Ente vikaarangal Nimisham oru nimisham en Njarambukal chutti njan varinju nilkkum Aareyumaareyum varinju nirthum
Language: Malayalam
ഇതു ശിശിരം ഇതു ശിശിരം ഋതുകന്യകയുടെ പ്രിയശിശിരം താഴമ്പൂവിനു തേൻ കുമ്പിൾ താമരമൊട്ടിനു പാൽക്കുമ്പിൾ ഇന്നു മദിരോത്സവം അവർ താളമാടും മദനോത്സവം
പ്രേമിക്കും തോറും സൗന്ദര്യം കൂടും കാമുകമാനസമേ നിൻ വയലിൻ ഗ്ലാസ്സിൽ നീന്തിത്തുടിക്കും എന്നിലെ ദാഹങ്ങൾ നിമിഷം ഒരു നിമിഷം എൻ ചിറകുകൾക്കുള്ളിൽ ഞാനൊളിചു നിർത്തും ആരെയുമാരെയുമൊളിച്ചു നിർത്തും (ഇതു ശിശിരം..)
ആശിക്കും തോറും ആവേശം കൂടും ആദ്യാലിംഗനമേ നിൻ വിരൽപ്പൂവുകൾ ചൂടി നടക്കും എന്റെ വികാരങ്ങൾ നിമിഷം ഒരു നിമിഷം എൻ ഞരമ്പുകൾ ചുറ്റി ഞാൻ വരിഞ്ഞു നിൽക്കും ആരെയുമാരെയും വരിഞ്ഞു നിർത്തും (ഇതു ശിശിരം..)