Pathivo Maarum

2019
Lyrics
Language: Malayalam

പതിവോ മാറും
പകലോ വന്നേ ചാരേ...
പകരം നൽകാൻ
പലതും ഉള്ളം തേടീ...
നിന്നെ നീയറിയാ-
തെന്നും ഞാനറിയാൻ...
ഒരു കണ്ണാടിത്തുണ്ടായി
കണ്ണിൽ കൂടാം ഞാൻ
ഇനി ചൊല്ലാക്കഥകൾ...
മൊഴിയാം കാതോരം...
ചിരി പൂക്കാനായ്
ആ ചുണ്ടിൽ തേനും നൽകീടാം...

പതിവോ മാറും
പകലോ വന്നേ ചാരേ...
പകരം നൽകാൻ
പലതും ഉള്ളം തേടീ...
നിന്നെ നീയറിയാ-
തെന്നും ഞാനറിയാൻ...
ഒരു കണ്ണാടിത്തുണ്ടായി
കണ്ണിൽ കൂടാം ഞാൻ
ഇനി ചൊല്ലാക്കഥകൾ...
മൊഴിയാം കാതോരം...
ചിരി പൂക്കാനായ്
ആ ചുണ്ടിൽ തേനും നൽകീടാം...

പകലും ഇരവും നിൻ കൂടവേ
നിഴലായ് പടരുകയാണെൻ മനമേ
കവിളിൻ ചിമിഴിൽ ഒരു പൊൻതാരകം
പൂക്കും പോലെ മെല്ലെ
പൂക്കാൻ മോഹം വിങ്ങുന്നേ
സഞ്ചാരികൾ...
ഇരുപിറാവുകൾ നമ്മൾ...
കാതങ്ങൾ തോറുമേ...
പതിയെ പാറിടാം ദൂരേ...
Movie/Album name: Kettiyolaanu Ente Malakha
Artists