താഴത്തെ ചോലയില്‍ ഞാന്‍ നീരാടി നിന്ന നേരം താമരപ്പൂക്കളെന്തേ തലതാഴ്ത്തി? തങ്കച്ചിലമ്പുമിട്ടു താതെയ്യം താളമിട്ടു തംബുരു മീട്ടി വരും കാറ്റേ ചൊല്ല് (താഴത്തെ...)
എന്നെ പുണര്‍ന്ന നേരം കുഞ്ഞലക്കൈകള്‍ തോറും ചന്ദനച്ചാറണിഞ്ഞ കുളിരെന്തേ കുളിരെന്തേ ? നീരാട്ടു കഴിഞ്ഞു ഞാന്‍ പോകുമ്പോള്‍ എന്തെ നീലാമ്പല്‍ മൊട്ടുകളാല്‍ വിളിക്കുന്നു (താഴത്തെ ...)