Thalivilakkum thamarathenum

2001
Lyrics
Language: Malayalam

താലിവിളക്കും താമരനെഞ്ചും കാണാത്തോരേ....
ജീവിതമെന്നാൽ ഭൂമിപ്പെണ്ണിനു കണ്ണീര് .....
കാവേരി കണ്ണീര് , കാളിന്ദി കണ്ണീര്
ഒഴുകുമീ കണ്ണീരാറ്റിൽ താരാട്ട്
ഒന്നാം തുമ്പീചായുറങ്ങ്..
താലിവിളക്കും താമര നെഞ്ചും കാണാത്തോരേ....
ജീവിതമെന്നാൽ ഭൂമിപ്പെണ്ണിനു കണ്ണീര് .....

കാർമുകിൽ തുറകളിൽ തീ മഴ പെയ്യുമ്പോൾ
കരളിൻ്റെ മണ്ണടുപ്പിൽ നീ ചോറുവയ്ക്കും ( 2 )
കണവനെ കാത്തിരുന്നീടും
കവിതയ്ക്ക് കണ്ണെഴുതീടും
കണ്ണിനൊരു തിരിവെളിച്ചം കാവൽ നിന്നീടും ( 2 )
കണ്ണാം തുമ്പീ നീയുറങ്ങ്....
താലിവിളക്കും താമര നെഞ്ചും കാണാത്തോരേ....
ജീവിതമെന്നാൽ ഭൂമിപ്പെണ്ണിനു കണ്ണീര് .....

നോവിൻ്റെ താഴ്വരയിൽ
പൂവുകൾ നിൻ മൊഴികൾ
പഞ്ചമിപ്പയ്യിനു വീണ്ടും പാൽ ചുരന്നൂ... ( 2 )
കതിരിടും കൽപ്പകമല്ലേ
കനിവെഴും പിച്ചകമല്ലേ
ആരാരോ ഭൂമിപ്പെണ്ണിന്
തോരാക്കണ്ണീര് ( 2 )
കണ്ണീർ തുമ്പീ നീയുറങ്ങ്...

താലിവിളക്കും താമരനെഞ്ചും കാണാത്തോരേ....
ജീവിതമെന്നാൽ ഭൂമിപ്പെണ്ണിനു കണ്ണീര് .....
കാവേരി കണ്ണീര് , കാളിന്ദി കണ്ണീര്
ഒഴുകുമീ കണ്ണീരാറ്റിൽ താരാട്ട്
ഒന്നാം തുമ്പീചായുറങ്ങ്..
താലിവിളക്കും താമര നെഞ്ചും കാണാത്തോരേ....
ജീവിതമെന്നാൽ ഭൂമിപ്പെണ്ണിനു കണ്ണീര് .....
Movie/Album name: Raajapattam
Artists