ഉഷസ്സിൻ അമ്പല മണിദീപ ജ്വലനം ഉണരും നിൻ കണ്ണിലതിൻ പ്രതിഫലനം ഉഷസ്സിനെ തൊഴുമോ ദേവിയെ തൊഴുമോ ? ആാ..ആാ... ഉഷസ്സിനെ തൊഴുമോ ദേവിയെ തൊഴുമോ ? ഉത്തരമദ്വൈത ചിന്തയായൊഴുകീ ഉഷസ്സു നീ തന്നെയല്ലോ എന്റെ മനസ്സും നീതന്നെയല്ലോ ? വർണ്ണവും നീയെ വസന്തവും നീയെ
ഉറക്കം ലാളിക്കും മമസ്വപ്ന ഗാനം ഉണരും നേരത്ത് നിൻനാവിലുണരും (ഉറക്കം..) എനിക്കു ചിരിക്കാൻ നിൻ ചുണ്ടു വേണം എനിക്കെന്തും കാണാൻ നിൻ മിഴിപ്പൂക്കൾ വേണം പ്രഭവം നീ തന്നെയല്ലോ എന്റെ പ്രപഞ്ചം നീ മാത്രമല്ലോ (വർണ്ണവും..)