Kanikaanum

2001
Lyrics
Language: Malayalam

കണികാണും താരം നിന്റെ കണ്ണിൽ ദീപമായി സഖീ
നിറമേഴും പുല്കും പൂവു ചൂടി തരളയാം ജനിയിൽ
ഒരു മുളംതത്ത പാടും കുളിരോലക്കൂട്ടിൽ
ശ്രുതിയോർത്തു നിന്നില്ലേ
ആ​
പകലന്തി മാഞ്ഞില്ലേ
ഓ
കണികാണും താരം നിന്റെ കണ്ണിൽ
ദീപമായി സഖീ

തനിച്ചെന്റെ മാറിൽ തളിർക്കുന്നു കാലം
നീയതിൻ പ്രേമമാം തേനരുവീ
ഒളിക്കുന്നതെല്ലാം നിനക്കായി മാത്രം
ഞാനുമീ വീണയിൽ പേരെഴുതീ
കാറ്റു പോലും കുറുനിര തഴുകുമ്പോൾ
കാത്തു നില്ക്കും മഴമുകിൽ പൊഴിയുമ്പോൾ
ആരും തോഴീ കാണല്ലെ
കണികാണും താരം നിന്റെ കണ്ണിൽ
ദീപമായി സഖീ
നിറമേഴും പുല്കും പൂവു ചൂടി
തരളയാം രജനീ

മറക്കാത്ത മൌനം മനസ്സിന്റെ ഗാനം
നീയതിൻ പല്ലവി പാല്ക്കുരുവീ
വലക്കണ്ണിലാരും തളക്കാത്ത മോഹം
വാനിലും തേനിലും വാർന്നൊഴുകീ
മഞ്ഞുതൂവൽ മിഴികളിലുഴിയുമ്പോൾ
മാരനേതോ വഴികളിലലയുമ്പോൾ
രാവിൽ നീയും തിരയില്ലെ
കണികാണും താരം നിന്റെ കണ്ണിൽ
ദീപമായി സഖീ
നിറമേഴും പുല്കും പൂവു ചൂടി
തരളയാം രജനീ

ഒരു മുളംതത്ത പാടും കുളിരോലക്കൂട്ടിൽ
ശ്രുതിയോർത്തു നിന്നില്ലേ
പകലന്തി മാഞ്ഞില്ലേ
ഓ
Movie/Album name: Bharthaavudyogam
Artists