മണ്ണും വിണ്ണും മോതിരം മാറുന്ന മംഗളസ്വയംവരയാമം മെയ്യുരുമ്മി കളഹംസമിഥുനങ്ങൾ നീന്തുമീ കയ്യോന്നിപുഴയുടെ ഓരം കാലങ്ങൾ അറിയാതെ കല്പങ്ങൾ അറിയാതെ ഈ ശിലാതല്പത്തിൽ അലിയാം നമുക്കീ ഭൂമിയെ പർണ്ണക്കുടീരമാക്കാം ഇന്ദ്രചാപത്തിൻ ഞാണഴിഞ്ഞു ഇന്നീ കന്നിമണ്ണ് കുളിരണിഞ്ഞു
ഈണം ശ്രുതിയെ മാറിൽ പടർത്തും ഈ ആദ്യ സംഗമ രഹസ്യം ഓളങ്ങൾ ഇണചേർന്നു സ്വയം മറന്നൊഴുകുമീ ഓമൽ പുഴയുടെ തീരം രാവുകൾ കാണാതെ പകലുകൾ കാണാതെ നീലക്കടമ്പുകളായ് പൂക്കാം നമുക്കീ നിമിഷങ്ങൾ നക്ഷത്ര ലഹരിയാക്കാം (ഇന്ദ്രചാപത്തിൻ.....) ഇന്ദ്രചാപത്തിൻ ഞാണഴിഞ്ഞു.....