Greeshmame Sakhi

2014
Lyrics
Language: English

Greeshmame sakhee..
Namukkorooshmala dipthiyaarnnoree
Madhyaahnavenal
Ethramel sukham
Ethramel harsham
Ethramel dukhamukthi pradaanam
Greeshmame sakhee..
Namukkorooshmala dipthiyaarnnori
Madhyaahnavenalil
Ethramel sukham
Ethramel harsham
Ethramel dukhamukthi pradaanam

Aarthiye nin moorthamaam
Nakhathaal pollikkuka
Dhoorthanaanu njaan
Swarnna naanayam sammaanikkum
Matti veykkenda vere maamsabhukkukalkkini
Naattiya theeppanthathe keduthoo vivasthrayaay
Asthiyum pallum kannum maamsavumaakunnu naam
Ucharikkaruthu nee masthishka prahelika
Purushaayitham purushaayitham
Bhoomi muruke punarnnenne
Surathaanthathin kopam
Athruptha swapnaadanam
Language: Malayalam

ഗ്രീഷ്മമേ സഖീ..
നമുക്കൊരൂഷ്മള ദീപ്തിയാര്‍ന്നൊരീ
മദ്ധ്യാഹ്നവേനൽ
എത്രമേല്‍ സുഖം
എത്രമേല്‍ ഹര്‍ഷം
എത്രമേല്‍ ദുഃഖമുക്തി പ്രദാനം
ഗ്രീഷ്മമേ സഖീ..
നമുക്കൊരൂഷ്മള ദീപ്തിയാര്‍ന്നൊരി
മദ്ധ്യാഹ്നവേനലിൽ
എത്രമേല്‍ സുഖം
എത്രമേല്‍ ഹര്‍ഷം
എത്രമേല്‍ ദുഃഖമുക്തി പ്രദാനം

ആർത്തിയേ നിൻ മൂർത്തമാം
നഖത്താൽ പൊള്ളിക്കുക
ധൂർത്തനാണു ഞാൻ
സ്വർണ്ണനാണയം സമ്മാനിക്കും
മാറ്റി വെയ്ക്കേണ്ട വേറെ മാംസഭുക്കുകൾക്കിനി
നാട്ടിയ തീപ്പന്തത്തെ കെടുത്തൂ വിവസ്ത്രയായ്
അസ്ഥിയും പല്ലും കണ്ണും മാംസവുമാകുന്നു നാം
ഉച്ചരിക്കരുതു നീ മസ്തിഷ്ക പ്രഹേളിക
പുരുഷായിതം പുരുഷായിതം
ഭൂമി മുറുകെ പുണർന്നെന്നെ
സുരതാന്തത്തിൻ കോപം
അതൃപ്ത സ്വപ്നാടനം
Movie/Album name: Puthappu
Artists