Sasyashyaamala Theerathorunaal

1992
Lyrics
Language: Malayalam

സസ്യശ്യാമള തീരത്തൊരുനാൾ
വിശ്രമിക്കാനെത്തീ വിരുന്നുകാരായ്
ആശ്രിതരിലലാത്ത ആശകളിലലാത്ത
ആരോരുമില്ലാത്ത പാവങ്ങൾ..
ഞങ്ങൾ ആരോരുമില്ലാത്ത പാവങ്ങൾ
സസ്യശ്യാമള തീരത്തൊരുനാൾ
വിശ്രമിക്കാനെത്തീ വിരുന്നുകാരായ്

സുവർണ്ണ രശ്മികൾ നെറുകയിൽ ചൂടിയ
സുന്ദര സാനുക്കളേ .. (2)
ഈ മണ്ണിന് നറുമണമേകി ഞങ്ങളെ ധന്യരാക്കൂ നീ
ഞങ്ങളെ സ്വീകരിക്കൂ..
സസ്യശ്യാമള തീരത്തൊരുനാൾ
വിശ്രമിക്കാനെത്തീ വിരുന്നുകാരായ്..

ഏഴു വർണ്ണങ്ങളും ചാലിച്ച്‌ ചാർത്തിയ
ഏകാന്ത തീരങ്ങളേ (2)
ഒരുപിടി ഓർമ്മകൾ വാരിയെറിഞ്ഞിട്ട്
എന്നോമൽ പൈങ്കിളി പറന്നുപോയി (2)
അകലേ ..എങ്ങോ തീരങ്ങളിൽ
Movie/Album name: Athirukalkkappuram
Artists