കാലം കവര്‍ന്നെടുത്ത കളിമണ്‍ ശില്‍പ്പങ്ങളില്‍ ഭാവം പകര്‍ന്നു രാജശില്‍പ്പി ഏതോ രാജശില്‍പ്പി
ഭൂതകാലത്തിന്റെ ഉള്ളമ്പലങ്ങളില്‍ ആരുമില്ലെങ്ങും വിജനമായി (2) കൂടൊഴിഞ്ഞ ഇണപ്പക്ഷികള്‍ നീങ്ങുമ്പോള്‍ തേങ്ങിയോ നീ മാത്രം ഏകനായി നീ മാത്രം ഏകനായി (കാലം കവര്‍ന്ന )
ഹൃദയങ്ങള്‍ കൈവിട്ട ചിപ്പികള്‍ക്കായി ഇവിടെ ഈ തീരത്തലഞ്ഞു (2) എവിടേയ്ക്കു പോകും അനന്തത മാത്രം അകലുമീ സ്വപ്നാടകന്‍ (കാലം കവര്‍ന്ന)