Karunathan Manideepame

1960
Lyrics
Language: English

Karunathan manideepame
Karunathan manideepame kanna
Kazhalina kaithozham kaayaampoovarnnaa

Kalichethi ambaadithirumuttam thannil
Kanakappoonchilampocha aniyichu mannil
Vilichethum gopimaar veedukal thorum
Vilayaadum kanakke pon vilakke nee vaava
Thirumunpil praarthichu njanethranaalaay
Karalkkaampil kudikollum kaarmukilvarnna
Tharumo nee ennasha thaamarakkanna
Language: Malayalam

കരുണതന്‍ മണിദീപമേ
കരുണതന്‍ മണിദീപമേ കണ്ണാ
കഴലിണ കൈതൊഴാം കായാമ്പൂവര്‍ണ്ണാ
കരുണതന്‍ മണിദീപമേ കണ്ണാ
കഴലിണ കൈതൊഴാം കായാമ്പൂവര്‍ണ്ണാ
കരുണതന്‍ മണിദീപമേ

കളിച്ചെത്തി ആമ്പാടിത്തിരുമുറ്റം തന്നില്‍
കനകപ്പൂഞ്ചിലമ്പൊച്ച അണിയിച്ചു മന്നില്‍
കളിച്ചെത്തി ആമ്പാടിത്തിരുമുറ്റം തന്നില്‍
കനകപ്പൂഞ്ചിലമ്പൊച്ച അണിയിച്ചു മന്നില്‍
വിളിച്ചെത്തും ഗോപിമാര്‍ വീടുകള്‍ തോറും
വിളയാടും കണക്കേ പൊന്‍വിളക്കേ നീ വാവാ
തിരുമുന്‍പില്‍ പ്രാര്‍ത്ഥിച്ചു ഞാനെത്ര നാളായ്
കരള്‍ക്കാമ്പില്‍ കുടികൊള്ളും കാര്‍മുകില്‍ വര്‍ണ്ണാ
തരുമോ നീ എന്നാശ താമരക്കണ്ണാ (കരുണതന്‍)
Movie/Album name: Poothaali
Artists