മഴ ചാറിപ്പെയ്യുമ്പോൾ മഴവില്ലിൻ കുട ചൂടി നാമെങ്ങോ പോകുമ്പോൾ പുഴയെന്തേ കളിയാക്കീ.... മണിമാരാ നിൻ മാറിൽ...തല ചായും നേരത്തെൻ അകതാരിൽ നാണത്തിൻ...മേളങ്ങൾ കേൾക്കുന്നേ... കള്ളച്ചിരിയെന്നെ കൊല്ലുന്ന കെണിയായ് ഇതാ... ആ ചിരികൾ തൻ ഉടയോൻ ഈ ഞാനാണല്ലോ... നിന്നെ നേടാൻ ഈ യോദ്ധാക്കൾ വ്രതം നോറ്റുപോയ്...
എൻ പ്രാണനാഥനായ് നീ ചാരത്തെത്തുമ്പോൾ നാം ആടിപ്പാടും പാട്ടിൻ ഈണം കാറ്റും മൂളുന്നൂ... ഹേ ദേവസുന്ദരാ...അന്നേതോ കാലത്തെ ഈ നെഞ്ചിന്നുള്ളിൽ ആരാധിക്കും പൂജാബിംബം നീ...
കനവാരു് കണ്ടാലും കുളിരേതു് കൊണ്ടാലും കഥയൊന്നും മാറില്ലാ.... അവളെന്റേതാണല്ലോ... വെറുതേ നീ മൊഴിയേണ്ടാ...സമയങ്ങൾ കളയേണ്ടാ... ഉടവാളിൻ വീറാലേ പട വെട്ടി തീർപ്പാക്കാം... പുള്ളിമാനോടും മന്ദാര തീരത്തിതാ... തിങ്കൾ ചമയങ്ങൾ അണിയുന്ന യാമങ്ങളിൽ തുള്ളി തേൻ തേടി രണ്ടോമൽ കാർവണ്ടുകൾ...
ഉല്ലാസഗായികേ...നിൻ നായകൻ ഈ ഞാനേ.... എൻ കിന്നര വീണയിലീണം മീട്ടാൻ വന്നണയൂ വേഗം... ഉന്മാദ ദായിനീ...നിൻ നീലക്കണ്ണാൽ നീ.. എൻ സങ്കല്പത്തിൻ തങ്കക്കോവിൽ തള്ളിത്തുറന്നോ....ഓ... തുള്ളി തേൻ തേടി രണ്ടോമൽ കാർവണ്ടുകൾ...ഓ...ഓ... നിന്നെ നേടാൻ ഈ യോദ്ധാക്കൾ വ്രതം നോറ്റുപോയ്....