Nin viliyude swaramaay maarane Nin vazhiyile malaraay theerane Nin mizhiyile oliyaay theliyaname ennum Nin mukhachiriyaay njaan maarane Nin kadhayile naayikayaavane Ennodishtam koodanameyennum Pranayathilum virahathilum Manamoru pol izhukicherane Ee janmavum marujanmavum ini Ithupolulloru bandhaminakki cherkkane (saanthwanamarulukayalle...)
Nin mukilile thaarakayaavane Nin nerukayil chandanamaakane Ini pournnami yaaminiyaakaname ennum Nin manassin cheppaay maarane Njaan ponmani muthaay theerane Shubha mamgala maalikayaakaname nencham Unarumpozhum urangumpozhum Nin manthrajapam pol spandanam Nee ennilum njaan ninnilum Ini ithupol ozhuki layikkaname ennum (saanthwanamarulukayalle...)
Language: Malayalam
സാന്ത്വനമരുളുകയല്ലോ ഞാൻ സൗഭഗമോതുകയല്ലോ ഇരുളല മൂടിയ വഴിയിൽ ഞാനൊരു തിരിയാകാൻ സമ്മതമോതാൻ വന്നു നന്മകൾ നേരാൻ നിന്നു വഴിയറിയാതെ വലയും തോണി നയിക്കാൻ കണ്ണിമ പോലെ കാക്കും ഞാൻ കണ്ണടയുന്നൊരു നാൾ വരെ പ്രേമമോടെ ഞാൻ തഴുകാം രസലയ ലാസ്യഭാവ മാരി പെയ്യാൻ നിർവൃതിയേകും കനവു തരാം നിറമിടും ഓർമ്മയിൽ അലിയാം നിനക്കുള്ളിലൊന്നു മുറിവേറ്റാൽ അതിനുള്ളൊരൗഷധം ഞാനേ നീ സന്തോഷിക്കാനാണെന്നാരംഭം (സാന്ത്വനമരുളുകയല്ലോ...)
നിൻ വിളിയുടെ സ്വരമായ് മാറനേ നിൻ വഴിയിലെ മലരായ് തീരണേ നിൻ മിഴിയിലെ ഒളിയായ് തെളിയണമേ എന്നും നിൻ മുഖച്ചിരിയായ് ഞാൻ മാറണേ നിൻ കഥയിലെ നായികയാവണേ എന്നോടിഷ്ടം കൂടണമേയെന്നും പ്രണയത്തിലും വിരഹത്തിലും മനമൊരു പോൽ ഇഴുകിച്ചേരണേ ഈ ജന്മവും മറുജന്മവും ഇനി ഇതുപോലുള്ളൊരു ബന്ധമിണക്കിച്ചേർക്കണേ (സാന്ത്വനമരുളുകയല്ലോ...)
നിൻ മുകിലിലെ താരകയാവണേ നിൻ നെറുകയിൽ ചന്ദനമാകണേ ഇനി പൗർണ്ണമി യാമിനിയാകണമേ എന്നും നിൻ മനസ്സിൻ ചെപ്പായ് മാറണേ ഞാൻ പൊന്മണി മുത്തായ് തീരണേ ശുഭ മംഗള മാളികയാകണണമേ നെഞ്ചം ഉണരുമ്പൊഴും ഉറങ്ങുമ്പൊഴും നിൻ മന്ത്രജപം പോൽ സ്പന്ദനം നീ എന്നിലും ഞാൻ നിന്നിലും ഇനി ഇതുപോൽ ഒഴുകി ലയിക്കണമേ എന്നും (സാന്ത്വനമരുളുകയല്ലോ...)