Kaavalmaadam kuliraninjey

1979
Lyrics
Language: English

Kaaval maadam kuliraninje
Thaazhampoovin vayassarinje
Maarile manjin koodulanje
Manjil ninnoru choodunarnne

Ambili pennin arivaalu perum ee
Anthikkenthoru chantham
Vaarmudi peelikal udayadayakum nin
Menikkenthoru chantham ninte
Menikkenthoru chantham

Karalil niraye kathiraadum neram
Nizhalukal cherana neram
Ee thirumaaril en kaikaluminnoru
Koodaaramaavukayaayi enne
Pookondu moodukayaayi..
Language: Malayalam

കാവല്‍മാടം കുളിരണിഞ്ഞേ
താഴമ്പൂവിന്‍ വയസ്സറിഞ്ഞേ..
മാറിലെ മഞ്ഞിന്‍ കൂടുലഞ്ഞേ
മഞ്ഞില്‍ നിന്നൊരു ചൂടുണര്‍ന്നേ..

അമ്പിളിപ്പെണ്ണിന്‍ അരിവാളു പേറുമീ
അന്തിയ്ക്കെന്തൊരു ചന്തം..
വാര്‍മുടിപ്പീലികള്‍ ഉടയാടയാകും നിന്‍
മേനിയ്ക്കെന്തൊരു ചന്തം.. നിന്റെ
മേനിയ്ക്കെന്തൊരു ചന്തം..

കരളില്‍ നിറയെ കതിരാടും നേരം
നിഴലുകള്‍ ചേരണ നേരം..
ഈ തിരുമാറിലെന്‍ കൈകളുമിന്നൊരു
കൂടാരമാവുകയായി .. എന്നെ
പൂകൊണ്ടു മൂടുകയായി..
Movie/Album name: Maanavadharmam
Artists