Panchamiraavin Poomthinkal
2024
പഞ്ചമിരാവിൻ പൂന്തിങ്കൾ നെഞ്ചിലെ വാനിൽ പൂക്കുമ്പോൾ
പുഞ്ചിരി നെയ്യും നേരങ്ങൾ മഞ്ചലിലേറി പോരുന്നേ
ഈതണൽ വീഴും തീരത്ത് ഒത്തൊരുമിക്കും നാമൊന്നായ്
മുത്തു കൊരുക്കും സ്നേഹത്തിൽ ഒത്തിരി വർണ്ണം ചേരുന്നേ
തേന്മധുരമായ്, മധുരമായ് നാളെ ഒരുനാൾ, ഒരുനാൾ
ഉള്ളിലുണരും ഓർമ്മയിതാ വാ, വാ (പഞ്ചമിരാവിൻ)
ചാഞ്ഞ തോളിൽ കോർത്ത കൈയിൽ കൂട്ട് പോരും മാനസങ്ങൾ
വേഗങ്ങൾ തേടാമീ പടവെല്ലാമേറാം നൂറതിരുകൾ താണ്ടിടാം
കൊണ്ടാടിത്തീരാത്തൊരാഘോഷം കൂടാം
എല്ലാരും ഒന്നായി വന്നോളൂ ഇങ്ങീക്കാലം മായും മുന്നേ
(പഞ്ചമിരാവിൻ)
Movie/Album name: Anandapuram Diaries
Artists