ആരോമൽ പൂവുപോലെന്നിൽ പൂത്ത പെണ്ണേ പേര് ചൊല്ലുമോ ആരോരും കണ്ടിടാദൂരം ഇന്നു നീയെൻ കൂട്ടു പോരുമോ കുരുന്നു പൂങ്കവിൾ കുറുമ്പു പുഞ്ചിരി മുഖം തെളിഞ്ഞാ...ലുദിക്കും കിനാവുകൾ നിറഞ്ഞുതൂവും ഇളംതേൻ നിലാവാണിവൾ
പുള്ളിമാൻകിടാവെ നെഞ്ചിലേറ്റിടും കുഞ്ഞു ചന്ദ്രബിംബമേ.... കണ്ണുഴിഞ്ഞുഴിഞ്ഞു നിന്നെ നോക്കവേ എന്തിതെന്തു ചന്തമേ....
മേലെ മേഘപാളി താഴെ മഞ്ഞുതൂകി നിന്മെയ്യ് മൂടിനിൽക്കവേ നേരം നിന്നുപോയി ഏതോ മായപോലെ ഒന്നായ് നാം നടക്കവേ നദിയിൻ ഓളങ്ങൾ കാണാത്ത കൊലുസുകളായ് കാറ്റിൻ സാരംഗി മൂളുന്നു മധുരിതമായ് നിനക്കുവേണ്ടിയീ-പ്രപഞ്ചമേ വിരിഞ്ഞുനിൽക്കയായ്
പുള്ളിമാൻകിടാവെ നെഞ്ചിലേറ്റിടും കുഞ്ഞു ചന്ദ്രബിംബമേ.... കണ്ണുഴിഞ്ഞുഴിഞ്ഞു നിന്നെ നോക്കവേ എന്തിതെന്തു ചന്തമേ....
ദൂരെ നിന്നവൻ ഞാൻ ദൂതായ് വന്നവൾ നീ വാക്കായ് പെയ്ത മോഹമേ കാലം കാത്തു നിന്നെ തിരയാൻ വന്നതല്ലേ ഇന്നീ സ്വപ്നഭൂമിയിൽ പൊരുതാൻ ആവോളമാശിച്ച വിരലുകളിൽ പനിനീർ പൂചൂടി നിൽക്കുന്നു വിരഹിതനായ് പിറന്നുവീണു ഞാനീ-മണ്ണിലായ് നിനക്കുമാത്രമായ്
പുള്ളിമാൻകിടാവെ നെഞ്ചിലേറ്റിടും കുഞ്ഞു ചന്ദ്രബിംബമേ.... കണ്ണുഴിഞ്ഞുഴിഞ്ഞു നിന്നെ നോക്കവേ എന്തിതെന്തു ചന്തമേ....