Uyirile murivile rudiramithariyuka Muraliyilozhukukayaay Ithu sukhanimishamithini vida parayuka Priyatharamuralika nee Ithuvazhi ini varikil Oru cheru murali tharoo Paaduvaan ini veendum Paaduvaan oru gaanam
മലർ വീണ ചൊരിയും മനോജ്ഞമീ സ്വരം പികനാദമായിതാ പ്രപഞ്ചവീണയിൽ സ്വരതരംഗമായ് സാഗരനടനകേളിയിൽ മഴമുകിലിൻ തുടിയിൽ തടിനിയുടെ ഗതിയിൽ അരിയ തുഹിന കണിക പൊഴികേ അതിലുമീ നാദം സംഗീതം
തൃക്കൈവിരലുകൾ പൊൽത്താമരയായ് മുദ്രാമലരുകൾ പൂത്തുലയും തൃക്കാലടികളിൽ ധിം ധിം ദ്രുതതര താളം ത്രിഭുവനമാടുകയായ് പാടുന്നൂ മുറിവേൽക്കുമ്പോൽ വന വീഥിയിലീ മുള പാടുകയായ് ഉയിരിൻ താപമുതിർന്നൂ മേഘമേ നീ മഴയുടെ കളരവമായ് കുളിരു പെയ്തു മനസ്സിൻ മണ്ണിൽ നാദം നാദശ്രുതിലയമായ്
ഉയിരിലെ മുറിവിലെ രുധിരമിതറിയുക മുരളിയിലൊഴുകുകയായ് ഇതു സുഖനിമിഷമിതിനി വിട പറയുക പ്രിയതരമുരളിക നീ ഇതു വഴി ഇനി വരികിൽ ഒരു ചെറു മുരളി തരൂ പാടുവാൻ ഇനി വീണ്ടും പാടുവാൻ ഒരു ഗാനം