Sourayoodhathile

1990
Lyrics
Language: Malayalam

സൗരയൂഥത്തിലെ സൗവർണഭൂമിയിൽ
സൗന്ദര്യമെന്നൊരു ശില്പി
സ്വർണമയൂഖ തിരകളിൽ എഴുതിയ
സുന്ദരകാവ്യം നീ അനുരാഗ സംഗമഗീതം നീ
(സൗരയൂഥത്തിലെ ...)

നിരവദ്യമാം നിന്റെ യൗവനപ്പൂക്കളിൽ
നിറയും രാഗാർദ്ര തേൻകണങ്ങൾ (2)
നിത്യാനുരാഗത്തിൻ പൊന്മണിച്ചെപ്പിലെന്നും
നീയോമനിക്കും മണിക്കിനാക്കൾ
നിർമലമെന്നോതി കവികൾ ഇന്നത്
നിർവൃതിയേകുന്നു നമ്മിൽ ആ...ആ..ആ..
(സൗരയൂഥത്തിലെ ...)

മുഗ്ദ്ധവസന്തങ്ങൾ പീലി നിവർത്തിയാടും
മധുരോന്മാദത്തിൻ ലഹരികളിൽ (2)
മാനസനഭസ്സിൽ ഇന്ദ്രധനുസ്സായി
മൽസഖീ നീയെന്നും കൂട്ടുനിന്നു
മധുരാനുരാഗമാം ഹൃദയപുഷ്പം അതിൽ
മധുകണമല്ലോ അനുഭൂതികൾ
(സൗരയൂഥത്തിലെ ...)
Movie/Album name: Vamshaantharam

Movie Summary: Vamshaantharam (1990) is a Malayalam drama centered on a wealthy, respected family whose unity and honor are threatened by internal conflicts, hidden relationships, and the clash between tradition and changing values.

Song Credits: - Song: Sourayoodhathile - Film: Vamshaantharam (1990) - Lyricist: (not available) - Music Composer: (not available) - Singer(s): (not available)

Musical Style: Melodic Malayalam film song of the early 1990s, in a semi-classical/light classical vein typical of the era's family-drama soundtracks.

Raga Details: Not available.

Key Artists Involved: Information not available.

Awards & Recognition: Not available.

Scene Context: Not available.


Artists