Alivozhukum Thiruroopam
2023
അലിവൊഴുകും തിരുരൂപം
അകതാരിൽ തെളിയുകയായ്
മിഴിനിറയും അനുതാപം
അറിയാതെന്നിൽ വഴിയുകയായ്
ആരഭയം ഇനി ഇരുളകലെ
തെളിദീപം നീയൊഴികേ
ആകുലമാമൊരു ഹൃദയവുമായ്
തിരയും ഞാൻ നിൻവഴിയെ
പരിപാവനനാഥനതോതിയപോലെ
ഒരു മനമോടെ ബലിയേകാം
കാൽവരിയോർമ്മയിലെളിയവനേ നാം
മഹിമകളോടെ വാഴ്ത്തിടാം
അലിവൊഴുകും തിരു രൂപം
അകതാരിൽ തെളിയുകയായ്
മിഴിനിറയും അനുതാപം
അറിയാതെന്നിൽ വഴിയുകയായ്
യാഗമാവാനനുദിനവും
കുരിശോളം സ്വയമേകി നീ
ആണിയാഴും വേദനയിൽ
മുറിവോളം ക്ഷമയായി നീ
സ്നേഹമേ നീയരുളേണം
കൂടെ വാഴാനനുവാദം
നീതിമാനെ തരുകില്ലേ
താണുവീഴാനൊരു നിമിഷം
അലിവൊഴുകും തിരുരൂപം
അകതാരിൽ തെളിയുകയായ്
മിഴിനിറയും അനുതാപം
അറിയാതെന്നിൽ വഴിയുകയായ്
വാനമേഘത്തിരമുകളിൽ
ഒടുവിൽ നീ വരവാകുമ്പോൾ
യോഗ്യയല്ലെന്നറിയുകിലും
ഒരു നേരം വിളിയോർത്തു ഞാൻ
ഏവമെന്നെ കരുതീടാൻ
ചോരവാർന്നോരുടയോനെ
ഏഴയെന്നിൽ ഒരുനാളും
കാണുകില്ലേ കുറവുകളെ
അലിവൊഴുകും തിരുരൂപം
അകതാരിൽ തെളിയുകയായ്
മിഴിനിറയും അനുതാപം
അറിയാതെന്നിൽ വഴിയുകയായ്
പരിപാവനനാഥനതോതിയ പോലെ
ഒരു മനമോടെ ബലിയേകാം
കാൽവരിയോർമ്മയിലെളിയവനേനാം
മഹിമകളോടെ വാഴിത്തിടാം.
Movie/Album name: Antony
Artists