വാനില്‍ നിന്നും താഴെ താഴെ ഭൂമിയെന്നൊരു തുണ്ട് ഭൂമിത്തുണ്ടില്‍ വേനലുണ്ട് കൂടെ പൂമഴയുണ്ട് വേനല്‍ കൊട്ടും ചൂടും തലയില്‍ കൊണ്ട് പിന്നെ ചാറ്റല്‍ മഴയും കണ്ട് ഞാനൊന്നുണ്ട്... നീയൊന്നുണ്ട്... വാനില്‍ നിന്നും താഴെ താഴെ ഭൂമിയെന്നൊരു തുണ്ട് ഭൂമിത്തുണ്ടില്‍ വേനലുണ്ട് കൂടെ പൂമഴയുണ്ട്
നേടാനും വാഴാനും ചുമ്മാ പൂതികൊണ്ട് വീഴാനും നോവാനും ശീലം തീര്‍ത്തു ജന്മം ആരുമില്ലാ കൂരിരുളില്‍ ആളിക്കത്തും പ്രാണനായ് നിന്നേ തീയണഞ്ഞതിന്നൊടുവില്‍ നീ വരുമ്പഴോ.. മനസ്സെന്ന തുണ്ടിലെ വിളവായ സൗഹൃദം കനിവില്‍ പകര്‍ന്നു നീ തരുമ്പോഴോ..
എനിക്കുള്ള മൈതാനം നിനക്കുള്ള മൈതാനം കളിപ്പന്ത് തട്ടാടാ നമുക്കൊന്നായ് ഇടയ്‌ക്കൊന്ന് കൊണ്ടാലും തുടക്കം പിഴച്ചാലും കളിക്കപ്പ് നേടാടാ ജയിക്കാം പകുതി വഴിയില്‍ ഒരു കര തെളിഞ്ഞു തുടങ്ങി തലവര അകലയല്ലടാ മറുകര തടുക്കുവാനാരാടാ പകുതി വഴിയില്‍ ഒരു കര തെളിഞ്ഞു തുടങ്ങി തലവര അകലയല്ലടാ മറുകര തടുക്കുവാനാരാടാ