Irulin maha nidrayil ninnunarthi nee �ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ നിറമുള്ള ജീവിതപ്പീലി തന്നു (ഇരുളിന്‍..) എന്റെ ചിറകിനാകാശവും നീ തന്നു നിന്നാത്മ ശിഖരത്തില്‍ ഒരു കൂടു തന്നു ആത്മ ശിഖരത്തില്‍ ഒരു കൂടു തന്നു
ഒരു കുഞ്ഞുപൂവിലും തളിര്‍കാറ്റിലും നിന്നെ നീയായ് മണക്കുന്നതെങ്ങു വേറെ (ഒരു കുഞ്ഞു..) ജീവനൊഴുകുമ്പൊളൊരു തുള്ളി ഒഴിയാതെ നീ തന്നെ നിറയുന്ന പുഴയെങ്ങു വേറെ കനവിന്റെ ഇതളായ് നിന്നെപ്പടര്‍ത്തി നീ വിരിയിച്ചൊരാകാശമെങ്ങു വേറെ
ഒരു കൊച്ചു രാപ്പാടി കരയുമ്പോഴും നേര്‍ത്തൊരരുവി തന്‍ താരാട്ടു തളരുമ്പോഴും (ഒരു കൊച്ചു..) കനിവിലൊരു കല്ലു കനിമധുരമാകുമ്പോഴും കാലമിടറുമ്പോഴും നിന്റെ ഹൃദയത്തില്‍ ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നു നിന്നിലഭയം തിരഞ്ഞു പൊകുന്നു
അടരുവാന്‍ വയ്യ .. അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും (അടരുവാന്‍..) ഉരുകി നിന്നാത്മാവിന്‍ ആഴങ്ങളില്‍ വീണു പൊലിയുമ്പോഴാണെന്റെ സ്വര്‍ഗ്ഗം (2) നിന്നിലടിയുന്നതേ..നിത്യ സത്യം