Maanathe Vellithinkal

2013
Lyrics
Language: Malayalam

മാനത്തെ വെള്ളിത്തിങ്കള്‍ മാഞ്ഞാലും - ഉള്ളിന്നുള്ളില്‍
മായല്ലേ ഓര്‍മ്മത്തിങ്കള്‍ മായല്ലേ
(മാനത്തെ )
പ്രാര്‍ത്ഥിക്കും മൗനത്തോടെ
കാറ്റത്തും കണ്‍ ചിമ്മാതെ
ചാരത്തായ് കാവല്‍ നില്‍ക്കാന്‍ ഞാനില്ലേ
പൂക്കാലം വീണ്ടും നമ്മള്‍ കണ്ടെത്തും
നല്ലൊരാ നാളില്‍ നമ്മള്‍ ചെന്നെത്തും
(പൂക്കാലം )

ചാഞ്ചക്കം ചെല്ലപ്പൈതല്‍ ചായുമ്പോള്‍
താലോലം തങ്കത്തൊട്ടില്‍ ഞാനല്ലേ
മഞ്ഞത്തും വേനല്‍ വീഴും തീരത്തും - കണ്ണീര്‍
മാരിക്കാലത്തും സ്വര്‍ഗ്ഗക്കൂടായു് ഞാനില്ലേ
(മാനത്തെ )

ചെന്തീതൻ ചന്തം ചിന്തും മാലാഖ
നേരത്തിന്‍ തേരില്‍ ചാരേ വന്നാലും
വാനോര്‍ക്കും കയ്യെത്താതെ ആത്മാവിന്‍ ആഴിത്താഴെ
ചിപ്പിക്കുള്‍ മുത്തായി കാക്കാന്‍ ഞാനില്ലേ
(മാനത്തെ )
Movie/Album name: Mad Dad
Artists