സുഖമോ മായാ സാന്ത്വനം ദുഃഖമോ മഴവില്‍ ഗോപുരം പണ്ടു പണ്ടൊരു രാജ്യത്തെ രാജാവു പാടി (സുഖമോ....)
കനവില്‍ കനകവും കവിളീണപ്പൂക്കളും തരുമോ പ്രണയിനി യാമമേ ഓ നിനവില്‍ തരളമായു് സ്വരരാഗാലാപമായു് വരുമോ സുരഭിയാം ഗാനമേ ഓ തുറക്കാത്ത വാതില്‍ തുറക്കുന്നതാരോ പ്രണയോദാരമായു് പണ്ടു പണ്ടൊരു രാജ്യത്തെ രാജാവു പാടി (സുഖമോ....)
കരളില്‍ പുളകവും തിരയിളകും ലഹരിയും പകരൂ യാമിനി സാദരേ ഓ നിഴലില്‍ കവിതയും പുഴയോരക്കാഴ്ചയും ചൊരിയൂ പ്രകൃതിയാസ്വാദരേ ഓ നിലാക്കായലോരം മനക്കായലോരം പോരൂ ദേവതേ പണ്ടു പണ്ടൊരു രാജ്യത്തെ രാജാവു പാടി (സുഖമോ...)