Thaapangal Akattuka

1972
Lyrics
Language: English

�thaapangal akattuka thaamarakkanna
Thaamasamarutharuthe kanna
Thaamasamarutharuthe
Thaarmakal thazhukum ninpadam kanivin
Thaazhikakkudamalle kanna
Thaazhikakkudamalle?

Paapathin vithukalkkeerila vannu
Paampin pathikal pole
Pathividarnnu visham pakarnnu
Thapthameeyaathmaavuzharunnu kanna
Thapthameeyaathmaavuzharunnu

Mohichamangalya mothiram charthi
Sneham panikal neetti
Akkaikalithaa vishanaagathin
Kothukalelkke thalarunnu kanna
Kothukalelkke thalarunnu
Language: Malayalam

താപങ്ങളകറ്റുക താമരക്കണ്ണാ
താമസമരുതരുതേ കണ്ണാ
താമസമരുതരുതേ
താര്‍മകള്‍ തഴുകും നിന്‍പദം കനിവിന്‍
താഴികക്കുടമല്ലേ കണ്ണാ
താഴികക്കുടമല്ലേ?

പാപത്തിന്‍ വിത്തുകള്‍ക്കീരില വന്നൂ
പാമ്പിന്‍ പത്തികള്‍ പോലെ
പത്തിവിടര്‍ന്നൂ വിഷം പകര്‍ന്നൂ
തപ്തമീയാത്മാവുഴറുന്നൂ കണ്ണാ
തപ്തമീയാത്മാവുഴറുന്നൂ

മോഹിച്ച മംഗല്യമോതിരം ചാര്‍ത്തി
സ്നേഹം പാണികള്‍ നീട്ടി
അക്കൈകളിതാ വിഷനാ‍ഗത്തിന്‍
കൊത്തുകളേല്‍ക്കേ തളരുന്നൂ കണ്ണാ
കൊത്തുകളേല്‍ക്കേ തളരുന്നൂ
Movie/Album name: Sree Guruvayoorappan
Artists