Oh Ettin Paniyalle Ini Kittum Palathalle

2025
Lyrics
Language: Malayalam

ഓ... എട്ടിൻ പണിയല്ലേ
ഇനി കിട്ടും പലതല്ലേ
ഇത് നട്ടെല്ലുരുകില്ലേ ഇനിമേൽ
ഒട്ടും മടിയില്ലാതിനി
ഒറ്റും വിധി ചൊല്ലീടണ്
ഒട്ടും ചുമരറ്റത്തൊരുനാൾ
ഞാൻ കാലൻ കയറും തൈവാഴ
ഇല നാലായ് കീറും വൈകാതെ
തേൻ വാഴ പൂവിൻ മോഹങ്ങൾ
ഇടിയേ പതിയേ വിധിയേ
വേലി പാമ്പേ തോളുണ്ട് വായോ
കാലിൽ തൂങ്ങും തേൾ നീയോ
ഇതിനും മേലേ എന്താ ബാക്കി
തായോ പോത്തിൻ്റെ മേലേ ഒരു പാസ്സ്

താനനാന...
ഒന്നു വന്ന് കണ്ടപാടെ
കുന്നു പോലെ വന്നു മൂടും
ഓർമ്മ മുള്ളു കുത്തിയുള്ളം കീറുന്നു
ചെണ്ടുമല്ലി മാല വാങ്ങി
മുണ്ടുടുത്തു വന്ന നേരം
പണ്ട് നീയിവൻ്റെ കൂടെ പോയില്ലേ
എന്നും ഇനി ചാവും വരെ
പാടും ഞാൻ സന്യാസിനി രാവിൽ
ഒരു വാവിൽ പതിവായ്
എല്ലാം പൊയ്പോയെങ്കിലു
മെല്ലാമൊരു പൊയ് എങ്കിലുമോ താണ്ടി പൂവ്

പാബ... പാബാ...താനനാന...
നഷ്ടമായ മോഹമാണേ
ഇഷ്ടമിന്ന് ബാക്കിയാണെ
കട്ടിയില്ല ചങ്കിതാകെ നീറുന്നേ
കാത്തു വെച്ച കത്തു കീറി
കൊത്തി വെച്ച വേര് മാഞ്ഞു
കുണ്ടിൽ വീണ പന്ത് പോലെ വേണ്ടാതായി
തകരും തവിടാകും ചെവി
ആകെ ഒരു മൂളൽ തരും
ഓരോ അടി ഓങ്ങി പതിയെ
തീരെ ഇനി വയ്യെങ്കിലു
മാർക്കും തരിവേണ്ടെങ്കിലു
നോവ് താണ്ടി കേറ്
ഓ... എട്ടിൻ പണിയല്ലേ
ഇനി കിട്ടും പലതല്ലേ
ഇത് നട്ടെല്ലുരുകില്ലേ ഇനിമേൽ
ഒട്ടും മടിയില്ലാതിനി
ഒറ്റും വിധി ചൊല്ലീടണ്
ഒട്ടും ചുമരറ്റത്തൊരുനാൾ
Movie/Album name: Kolaahalam
Artists