Vaalittezhuthiya [Pathos]

2000
Lyrics
Language: Malayalam

വാലിട്ടെഴുതിയ കാർത്തികരാവിന്റെ നക്ഷത്രമുത്തല്ലേ
അമ്പിളി രാകി മിനുക്കിയെടുത്തൊരു
തങ്കത്തിടമ്പല്ലേ
വാനത്തുദിച്ചൊരു പൂത്താരം
രാസനിലാ തൂവാല
ആശ തൻ ചക്രവാള സീമയിൽ നിന്നും
നീയെൻ കിളിക്കൂട്ടിലെത്തിയ രാക്കിളിക്കൊഞ്ചൽ
(വാലിട്ടെഴുതിയ...)

നിനക്കായ് നട തുറന്നു കനകപൗർണ്ണമി
നീലാമ്പൽ ചുണ്ടിലുറഞ്ഞു നറുതേൻ തുള്ളി
പാവാടത്തുമ്പു ഞൊറിഞ്ഞു തെന്നൽ കൈകൾ
വഴിയിൽ നിഴലിതളിൽ നീരാളം
ഉറങ്ങാൻ വിരിയൊരുക്കാൻ അരയന്ന തൂവൽ
(വാലിട്ടെഴുതിയ...)

പരിണയ കഥയൊരു നാൾ കതിരണിയുമ്പോൾ
കളിയും ചിരിയഴകും നടയിറങ്ങുമ്പോൾ
കണ്ണേ നിൻ കണ്ണീരെൻ കരളിൽ കൊള്ളും
കഥനം തൂമിന്നൽ കനലാകും
എന്നും നീ പോവരുതെന്നെൻ ഹൃദയം തേങ്ങും
(വാലിട്ടെഴുതിയ...)
Movie/Album name: Life is Beautiful
Artists