നീല രാവായ് മായുന്നിതേതോ നിഴൽ സൂര്യനാളങ്ങൾ എങ്ങെങ്ങു പോയി മേലെ മൂകാംബരത്തിന്റെ ഓരങ്ങളിൽ ശ്യാമമേഘങ്ങൾ ഇന്നെങ്ങു പോയി... പെയ്യാതെ എങ്ങോ നീരാവിയായ് സായന്തനാഭകൾ സാഗരമൗനത്തിൻ ആഴം തേടുകയായ്... ചേരാതേ...നാമേതോ രാഗം പോൽ...താളം പോൽ... ചേരാതേ...നാമേതോ സന്ധ്യ പോൽ...പുലരി പോൽ....
വേനലാളുന്ന ജീവന്റെ ദാഹങ്ങളിൽ വന്ന പൂമാരി ഇന്നെങ്ങു പോയ്... വീണ പൂ മൂടി ഏകാന്ത തീരങ്ങളിൽ കണ്ട സ്വപ്നങ്ങൾ ഇന്നെങ്ങു പോയ്... ഓർക്കാതെ ഏതോ മായാ കരങ്ങൾ ആയിരം വർണ്ണങ്ങൾ ചാലിച്ചതെല്ലാം മെല്ലെ മായുകയോ.... ചേരാതേ...നാമേതോ രാഗം പോൽ...താളം പോൽ... ചേരാതേ...നാമേതോ സന്ധ്യ പോൽ...പുലരി പോൽ....(2)
ഒഹോ...ഓ...ഓ....ഓ... ഓരോ കിനാവും ഓരോ നിലാവും പാതിയിൽ തീരുമീ ജീവിതയാത്രയിൽ നമ്മൾ പോവതെങ്ങോ.... ചേരാതേ...നാമേതോ രാഗം പോൽ...താളം പോൽ... ചേരാതേ...നാമേതോ സന്ധ്യ പോൽ...പുലരി പോൽ.... ഒഹോ...ഒഹോ...ഓ...ഓ....ഓ...... ഒഹോ...ഒഹോ...ഓ...ഓ....ഓ........