Kaathorthuvo jaalakam Aa raavile manthranam.... Kaathorthuvo jaalakam Aa raavile manthranam.... Enthino.... Aakaashamorkkunnu Mazhayude oru vari Thoomanju chollunnu Tharalamaam mridu mozhi... Poyppoya kaalathin gaanaalapanam Kaathorthuvo jaalakam Aa raavile manthranam....
Doore...vijanamoru konil Oru neer maathalam pootha pol nee... Etho...vivasha karamekee Verolavum kulirode... Rithu bhedangal sugandham kaiyyilenthi Aadyaanuraagathil iravukal pakalukal Aapaadamaliyumpol Madhuramaam maraviyaay.... Ekaantha yaamangal nidraaviheenamaay Kaathorthuvo jaalakam Aa raavile manthranam....
Vaanil...surabhilamoru theril Oru chandrodayam vanna pol nee Kaattil...kurunirakal paari... Oru vaadaa malar choodiyaadi... Anuraagathin marandam nenchilenthi Kaanaathirunnappol eriyumee venalaay Orkkaathirunnappol mazhamukilppeeliyaay Eeran dinaanthathil aashaa meghamaay... Kaathorthuvo jaalakam Aa raavile manthranam....
Language: Malayalam
കാതോർത്തുവോ ജാലകം ആ രാവിലെ മന്ത്രണം.... കാതോർത്തുവോ ജാലകം ആ രാവിലെ മന്ത്രണം.... എന്തിനോ.... ആകാശമോർക്കുന്നു മഴയുടെ ഒരു വരി തൂമഞ്ഞു ചൊല്ലുന്നു തരളമാം മൃദു മൊഴി... പൊയ്പ്പോയ കാലത്തിൻ ഗാനാലാപനം കാതോർത്തുവോ ജാലകം ആ രാവിലെ മന്ത്രണം....
ദൂരേ...വിജനമൊരു കോണിൽ ഒരു നീർ മാതളം പൂത്ത പോൽ നീ... ഏതോ...വിവശകരമേകീ വേരോളവും കുളിരോടെ... ഋതുഭേദങ്ങൾ സുഗന്ധം കൈയിലേന്തി ആദ്യാനുരാഗത്തിൽ ഇരവുകൾ പകലുകൾ ആപാദമലിയുമ്പോൾ മധുരമാം മറവിയായ്.... ഏകാന്തയാമങ്ങൾ നിദ്രാവിഹീനമായ് കാതോർത്തുവോ ജാലകം ആ രാവിലെ മന്ത്രണം....
വാനിൽ...സുരഭിലമൊരു തേരിൽ ഒരു ചന്ദ്രോദയം വന്ന പോൽ നീ കാറ്റിൽ...കുറുനിരകൾ പാറി... ഒരു വാടാമലർ ചൂടിയാടി... അനുരാഗത്തിൻ മരന്ദം നെഞ്ചിലേന്തി കാണാതിരുന്നപ്പോൾ എരിയുമീ വേനലായ് ഓർക്കാതിരുന്നപ്പോൾ മഴമുകിൽപ്പീലിയായ് ഈറൻ ദിനാന്തത്തിൽ ആശാമേഘമായ്... കാതോർത്തുവോ ജാലകം ആ രാവിലെ മന്ത്രണം....