Omale Nee

2004
Lyrics
Language: Malayalam

ഓമലേ നീ ഊഞ്ഞാലാടാൻ വാ...
ഓർമ്മയിൽ നീ താരാട്ടാവാൻ വാ...
കാറ്റുമായ് നീ കാണാതീരത്തെ-
കായലിൽ നീ ഓളം തുള്ളാൻ വാ...

ഒരു നാട്ടുപാട്ടിന്‍റെ ചിറകിൽ-
ഒരു കൂടു വച്ചുകൂടാം...
ഒരു മാരിവില്ലിന്‍റെ മടിയിൽ-
തല ചായ്ച് ചായ്ച്ചുറങ്ങാം...

കാതൽ മൈനയെ വാ...
കാവൽ നിൽക്കുവാൻ വാ...
കാതൽ മൈനയെ വാ...
ഒരു കാവൽ നിൽക്കുവാൻ വാ...

കിന്നരിവച്ചൊരു കൊച്ചുകുറുമ്പിനു-
കുമ്മാട്ടി കൂത്താടുവാൻ...
ഓമലേ നീ ഊഞ്ഞാലാടാൻ വാ...
ഓർമ്മയിൽ നീ താരാട്ടാവാൻ വാ...

മാനത്തമ്പിളി മഴവിൽ പൂക്കനി-
കുനു കുനെ കുറുനിരയുണരണ പൗർണ്ണമി-
ഷഹനായിൽ മീട്ടി പാടടാ ലബനോൻ ഗാനം...

മാനത്തമ്പിളി മഴവിൽ പൂക്കനി-
കുനു കുനെ കുറുനിരയുണരണ പൗർണ്ണമി-
ഷഹനായിൽ മീട്ടി പാടടാ ലബനോൻ ഗാനം...

കൂടെ നടക്കാൻ ബീവിയേ വേണം...
ഇടനെഞ്ചിൽ ലോലിക വേണം...
കൂടെ നടക്കാൻ ഗേൾഫ്രണ്ട് വേണം...
ചെത്താനൊരു ബെൻസും വേണം...

തീരപ്പൊൻ തരി പനിനീർപ്പൂ തിരി-
ഉള്ളിൽ കത്തേണം...
ഓമലേ നീ ഊഞ്ഞാലാടാൻ വാ...
ഓർമ്മയിൽ നീ താരാട്ടാവാൻ വാ...

നമ്മൾ കെട്ടണ കോട്ടയ്ക്കുള്ളിൽ-
കുറു കുറേ കുറുകണ കുയിലുകളുണ്ടേ-
ഒരു കോടി പൊൻപണമെണ്ണന ഖജനാവുണ്ടേ...

നമ്മൾ കെട്ടണ കോട്ടയ്ക്കുള്ളിൽ-
കുറു കുറേ കുറുകണ കുയിലുകളുണ്ടേ-
ഒരു കോടി പൊൻപണമെണ്ണന ഖജനാവുണ്ടേ...

കൂടെയുറങ്ങാൻ കൂട്ടരുമുണ്ടേ...
കുറുവാലി തത്തകളുണ്ടേ...
കൂടെയുറങ്ങാൻ കൂട്ടരുമുണ്ടേ...
കുറുവാലി തത്തകളുണ്ടേ...

മായത്തുമ്പികൾ മണിവാൾത്തുമ്പികൾ
മുറ്റത്തെത്തുന്നെ...
ഓമലേ നീ ഊഞ്ഞാലാടാൻ വാ...
ഓർമ്മയിൽ നീ താരാട്ടാവാൻ വാ...

ഒരു നാട്ടുപാട്ടിന്‍റെ ചിറകിൽ-
ഒരു കൂടു വച്ചുകൂടാം...
ഒരു മാരിവില്ലിന്‍റെ മടിയിൽ-
തല ചായ്ച് ചായ്ച്ചുറങ്ങാം...

കാതൽ മൈനയെ വാ...
കാവൽ നിൽക്കുവാൻ വാ...
കാതൽ മൈനയെ വാ...
നീ കാവൽ നിൽക്കുവാൻ വാ...

കിന്നരിവച്ചൊരു കൊച്ചുകുറുമ്പിനു-
കുമ്മാട്ടി കൂത്താടുവാൻ...
ഓമലേ നീ ഊഞ്ഞാലാടാൻ വാ...
ഓർമ്മയിൽ നീ താരാട്ടാവാൻ വാ...
Movie/Album name: Wanted
Artists