Sougandhikangale Vidaruvin
1981
Sougandhikangale vidaruvin,
Samadhiyil ninnunaruvin
Mouna makarantham vilambum,
Madhura swapna sathangale
Sougandhikangale vidaruvin,
Samadhiyil ninnunaruvin
Sidhila rekhakal ezhuthiyozhukum,
Sisira chandrika vilichuvo..
Kuliril mungiya thennalin, puthu-
Kavitha ningale thazhukiyo..
Aadyamurakki, pinneyunarthum,
Rajani, manthravaadini..
(sougandhikangale vidaruvin...)
Mridula pallava dalam nukarnnoru,
Kuruvi paadiya pallavi..
Ezhuthi vaangiya chillakal,
Swaramariyuvan kothi poonduvo..
Madam valarthi maranju pokum,
Rajani ragavilasini..
(sougandhikangale vidaruvin...)
സൗഗന്ധികങ്ങളേ വിടരുവിന്‍
സമാധിയില്‍ നിന്നുണരുവിന്‍
മൗനമകരന്ദം വിളമ്പും
മധുരസ്വപ്നശതങ്ങളേ...
സൗഗന്ധികങ്ങളേ വിടരുവിന്‍
സമാധിയില്‍ നിന്നുണരുവിന്‍...
ശിഥിലരേഖകള്‍ എഴുതിയൊഴുകും
ശിശിരചന്ദ്രിക വിളിച്ചുവോ
കുളിരില്‍ മുങ്ങിയ തെന്നലിന്‍ പുതു-
കവിത നിങ്ങളെ തഴുകിയോ
ആദ്യമുറക്കി പിന്നെയുണര്‍ത്തും
രജനീ മന്ത്രവാദിനീ....
സൗഗന്ധികങ്ങളേ വിടരുവിന്‍
സമാധിയില്‍ നിന്നുണരുവിന്‍...
മൃദുലപല്ലവ ദലം നുകര്‍ന്നൊരു
കുരുവി പാടിയ പല്ലവി
എഴുതിവാങ്ങിയ ചില്ലകള്‍
സ്വരമറിയുവാന്‍ കൊതിപൂണ്ടുവോ
മദം വളർത്തി മറഞ്ഞുപോകും
രജനീ രാഗവിലാസിനീ...
സൗഗന്ധികങ്ങളേ വിടരുവിന്‍
സമാധിയില്‍ നിന്നുണരുവിന്‍
മൗനമകരന്ദം വിളമ്പും
മധുരസ്വപ്നശതങ്ങളേ...
സൗഗന്ധികങ്ങളേ വിടരുവിന്‍
സമാധിയില്‍ നിന്നുണരുവിന്‍...
Movie/Album name: Pathiraasooryan
Artists