Konchivaa kanmanee nenjile ponmani
Thaanaana thaananaa thaanana thaananaa
Um..um um ..um..um..um..
Nerukayil ilaveyil thazhukiya
Thaamaramalaru polomane
Thalarumorilakalil jalakanamanikal pol
Vannu nee jeevane
Arikil nee konchum naadamaay
Madiyil nee thankathaalamaay
Theliyuka priyamoru pularoli punchiriyaay
Nerukayil ilaveyil thazhukiya
Thaamaramalaru polomane
Thalarumorilakalil jalakanamanikal pol
Vannu nee jeevane
Dhum ..dhum ..dhum ..dhumthathaanaane
Sarvamangala mangallye
Shive sarvvaartha saadhike
Sharanye thrayambake gauree
Naaraayanee nameam sthuthe
Neeyen punyamaay vannu jeevanil
Snehodaaramaam praanaharshamaay
Eeran kaikal neettum pinjumekhamaay
Neerum mannine vannu pulkiyo
Virasamee manpaathayil pathiyumee kaalppadukal
Niyathi vannezhuthiya kavithayo kanavukalo
Nerukayil ilaveyil thazhukiya thaamaramalaru polomane
Thalarumorilakalil jalakanamanikal pol
Vannu nee jeevane
Um ..um ..um..um....laalalaa laalaalaa
Kaalam thannora kunju peeli pol
Mookam nenjilaay ninnekkaathu njaan
Thaane vaarnnu nee varshadhaarayaay
Maaree ennilee venalaalave
Arumayaay kanpeeliyil
Viriyoo nee en swapnamaay
Theliyuka priyamoru madhumaya sourabhamaay
Nerukayil ilaveyil thazhukiya
Thaamaramalaru polomane
Thalarumorilakalil jalakanamanikal pol
Vannu nee jeevane
Arikil nee konchum naadamaay
Madiyil nee thankathaalamaay
Theliyuka priyamoru pularoli punchiriyaay
Konji vaa kanmanee nenjile ponmani
Konji vaa kanmanee nenjile ponmani …
കൊഞ്ചിവാ കണ്മണീ നെഞ്ചിലെ പൊന്മണി
താനാന താനനാ താനന താനനാ
ഉം..ഉം ഉം ..ഉം..ഉം..ഉം..
നെറുകയിൽ ഇളവെയിൽ തഴുകിയ
താമരമലരു പോലോമനേ
തളരുമൊരിലകളിൽ ജലകണമണികൾ പോൽ
വന്നു നീ ജീവനേ
അരികിൽ നീ കൊഞ്ചും നാദമായ്
മടിയിൽ നീ തങ്കത്താലമായ്
തെളിയുക പ്രിയമൊരു പുലരൊളി പുഞ്ചിരിയായ്
നെറുകയിൽ ഇളവെയിൽ തഴുകിയ
താമരമലരു പോലോമനേ
തളരുമൊരിലകളിൽ ജലകണമണികൾ പോൽ
വന്നു നീ ജീവനേ
ധും ..ധും ..ധും ..ധുംതതാനാനേ
സർവ്വമംഗള മംഗല്ല്യേ
ശിവേ സർവ്വാർത്ഥ സാധികേ
ശരണ്യേ ത്രയംബകേ ഗൗരീ
നാരായണീ നമോഃ സ്തുതേ
നീയെൻ പുണ്യമായ് വന്നു ജീവനിൽ
സ്നേഹോദാരമാം പ്രാണഹർഷമായ്
ഈറൻ കൈകൾ നീട്ടും പിഞ്ചുമേഘമായ്
നീറും മണ്ണിനെ വന്നു പുൽകിയോ
വിരസമീ മൺപാതയിൽ പതിയുമീ കാൽപ്പാടുകൾ
നിയതി വന്നെഴുതിയ കവിതയോ കനവുകളോ
നെറുകയിൽ ഇളവെയിൽ തഴുകിയ താമരമലരു പോലോമനേ
തളരുമൊരിലകളിൽ ജലകണമണികൾ പോൽ
വന്നു നീ ജീവനേ
ഉം ..ഉം ..ഉം..ഉം....ലാലലാ ലാലാലാ
കാലം തന്നൊരാ കുഞ്ഞു പീലി പോൽ
മൂകം നെഞ്ചിലായ് നിന്നെക്കാത്തു ഞാൻ
താനേ വാർന്നു നീ വർഷധാരയായ്
മാറീ എന്നിലീ വേനലാളവേ
അരുമയായ് കൺപീലിയിൽ
വിരിയൂ നീ എൻ സ്വപ്നമായ്
തെളിയുക പ്രിയമൊരു മധുമയ സൗരഭമായ്
നെറുകയിൽ ഇളവെയിൽ തഴുകിയ
താമരമലരു പോലോമനേ
തളരുമൊരിലകളിൽ ജലകണമണികൾ പോൽ
വന്നു നീ ജീവനേ
അരികിൽ നീ കൊഞ്ചും നാദമായ്
മടിയിൽ നീ തങ്കത്താലമായ്
തെളിയുക പ്രിയമൊരു പുലരൊളി പുഞ്ചിരിയായ്
കൊഞ്ചി വാ കണ്മണീ നെഞ്ചിലെ പൊന്മണി
കൊഞ്ചി വാ കണ്മണീ നെഞ്ചിലെ പൊന്മണി …
Movie/Album name: Fukri
Artists