Vennilaacholayil

1981
Lyrics
Language: English

Laa lalalalaa.....lalalalaa..lalalaala....
Vennilaacholayil thennale neeraadi vaa
Kayyum meyyum thammil theyyam thullum raavil...
Kayyum meyyum thammil theyyam thullum raavil vaa
Nee veeshivaa.....
Vennilaachoalyil thennale neeraadi vaa

Meyyil romaharsham peeliveeshum mohadhaara
Ullil dhyaanaleenam mukthi thedum raasaleela
(meyyil romaharsham....)
Bandhitham karacharanam
Bandhuram sahashayanam
Srungaarasangam
(vennilaacholayil.....)

Kannil kanjabaanan peytha kaamaavesha maari
Chundil nruthamaadum mandahaasonmaada veechi
(kannil kanjabaanan.....)
Sangamam yuvamidhunam
Santhatham madhumadhanam
Vaalsyaayanaangam
(vennilaacholayil.....)
Language: Malayalam

ലാ... ലലലലാ... ലലലലാ....ലലലലാ....
വെണ്ണിലാച്ചോലയിൽ തെന്നലേ നീരാടി വാ
കയ്യും മെയ്യും തമ്മിൽ തെയ്യം തുള്ളും രാവിൽ...
കയ്യും മെയ്യും തമ്മിൽ തെയ്യം തുള്ളും രാവിൽ വാ
നീ വീശിവാ.....
വെണ്ണിലാച്ചോലയിൽ തെന്നലേ നീരാടി വാ

മെയ്യിൽ രോമഹർഷം പീലിവീശും മോഹധാര
ഉള്ളിൽ ധ്യാനലീനം മുക്തി തേടും രാസലീല
(മെയ്യിൽ രോമഹർഷം....)
ബന്ധിതം കരചരണം
ബന്ധുരം സഹശയനം
ശൃംഗാരസംഗം
(വെണ്ണിലാച്ചോലയിൽ.....)

കണ്ണിൽ കഞ്ജബാണൻ പെയ്ത കാമാവേശ മാരി
ചുണ്ടിൽ നൃത്തമാടും മന്ദഹാസോന്മാദ വീചി
(കണ്ണിൽ കഞ്ജബാണൻ.....)
സംഗമം യുവമിഥുനം
സന്തതം മധുമഥനം
വാൽസ്യായനാംഗം
(വെണ്ണിലാച്ചോലയിൽ.....)
Movie/Album name: Kadathu
Artists