അകലെ ഹൃദയം അരികിൽ നിൻ പ്രണയം തിരികെ നീ വരുമോ മനസ്സിൽ നീ തരുമോ ആ വർഷം ആ സ്വരം അലയും നിന്മിഴികൾ മൊഴിയും വേദനകൾ ഞാനറിയും ഈ നേരം
അകലെ ഹൃദയം അരികിൽ നിൻ പ്രണയം
നീ മാത്രം ഉണർന്ന നേരം ഞാൻ മാത്രം അറിഞ്ഞ നേരം വിദൂരമേതോ ജാലകം രാവാദ്യം മറന്ന കാലം നാമൊന്നായ് പറന്ന കാലം മോഹാംശം കലർന്ന കാലം വിടരൂ നീ ഇനിയും മലരായ് എൻ വനിയിൽ എൻ മോഹം നീയാം ശലഭം കനവിൽ നീ വിരിഞ്ഞു കനിയായ് നീ തെളിഞ്ഞു ജീവാംശം ഈ സ്നേഹം
അകലെ ഹൃദയം അരികിൽ നിൻ പ്രണയം തിരികെ നീ വരുമോ മനസ്സിൽ നീ തരുമോ ആ വർഷം ആ സ്വരം അലയും നിന്മിഴികൾ മൊഴിയും വേദനകൾ ഞാനറിയും ഈ നേരം