Jannathu Thaamara

1965
Lyrics
Language: English

Jannathu thamara poothalla
Oru ponnithal nulliyeduthotte
Poothiperuthundu ponne njammalaa
Poovonneduthu manathotte
Aa poovonneduthu manathotte

Kaarillathoru maanathu athu
Kaanaanenthoru seenath
Paalothulla nilaavil poomanam
Paarinadakkana nerathu
(jannathu thamara...)

Puthanveettil virunnuvanna
Poonkuyilentha paadathe?
Kalkkandathari vaariyerinjen
Khalbioneyentha moodathe?

Ulliloraayiram khwaajath
Athu vallorum kettalapathu
Kaathil parayam aarum kelkkathe
Kayyil kittana kaalath
(jannathu thamara ...)
Language: Malayalam

ജന്നത്തുതാമര പൂത്തല്ലാ ഒരു
പൊന്നിതള്‍ നുള്ളിയെടുത്തോട്ടേ
പൂതിപെരുത്തുണ്ടു പൊന്നേ ഞമ്മളാ
പൂവൊന്നെടുത്തു മണത്തോട്ടേ
ആ പൂവൊന്നെടുത്തു മണത്തോട്ടേ?

കാറില്ലാത്തൊരു മാനത്ത് അത്
കാണാനെന്തൊരു സീനത്ത്
പാലൊത്തുള്ള നിലാവില്‍ പൂമണം
പാറിനടക്കണ നേരത്ത്
(ജന്നത്ത് താമര...)

പുത്തന്‍ വീട്ടില്‍ വിരുന്നുവന്ന
പൂങ്കുയിലെന്താ പാടാത്തേ
കല്‍ക്കണ്ടത്തരി വാരിയെറിഞ്ഞെന്‍
ഖല്‍ബിനെയെന്താ മൂടാത്തെ?

ഉള്ളിലൊരായിരം ഹാജത്ത് അത്
വല്ലോരും കേട്ടാലാപത്ത്
കാതില്‍ പറയാം ആരുംകേള്‍ക്കാതെ
കയ്യില്‍ കിട്ടണ കാലത്ത്
(ജന്നത്ത് താമര...)
Movie/Album name: Porter Kunjaali
Artists