Oru kodi thaarangale velichathilolippichu Olichu kalikkumivanaaro.... Ulakinganalannittu urulayennarinjittu Padinjaattu nadakkunnonaaro... Akamennum erinjittu chiritheyyamaadunna Kaliyaattakkaaranivanaaro... Oru kodi kinaakkale chirikkullilolippichu Kalippichu kadannavanaaro...
Language: Malayalam
ഒരു കോടി താരങ്ങളെ വെളിച്ചത്തിലൊളിപ്പിച്ചു് ഒളിച്ചുകളിക്കുമിവനാരോ.... ഉലകിങ്ങനളന്നിട്ടു് ഉരുളയെന്നറിഞ്ഞിട്ടു് പടിഞ്ഞാട്ടു് നടക്കുന്നോനാരോ.... അകമെന്നുമെരിഞ്ഞിട്ടു് ചിരിത്തെയ്യമാടുന്ന കളിയാട്ടക്കാരനിവനാരോ.... ഒരു കോടി കിനാക്കളെ ചിരിക്കുള്ളിലൊളിപ്പിച്ചു് കളിപ്പിച്ചു കടന്നവനാരോ...
മയിൽപ്പീലിത്തിളക്കംകണ്ടിളം മനം കൊതിക്കവേ മഴവില്ലു വിരിയിച്ചു ജാലം...(2) നിറങ്ങളാൽ ചമയിച്ചു നിറുകയിൽ കരം വെച്ചു് വഴിത്തിരിയാകണ കൂട്ടു്.... എന്നും ഒളി കളിയാടണ കൂട്ടു്.. ഒരു കോടി താരങ്ങളെ....ഒളിപ്പിച്ചു് ഒളിച്ചുകളിക്കുമിവനാരോ....
മഴയൊലിക്കിലുക്കംകേട്ടിളംചൂടു് തിരയവേ ഇടം തന്ന നെഞ്ചിൻ തടം തുടിച്ചൂ....(2) ഒരു കാതിൽ ജലനാദം മറുകാതിൽ തുടിതാളം ഇരുളിലും അഭയത്തിൻ കൂട്ടു്.. നീ സ്നേഹത്തിൻ കനിവുള്ള ചൂടു്...