Oru pourushathin parirambhanangal Viralthottunarthum daahangal Hemaanga romaancha manchathile oru Kaamasaayakamaakki ninne Kaamasaayakamaakki Aa poovambin munkondu muriyaan- Aavesham enikkaavesham (pushpadalangalaal....)
Language: Malayalam
പുഷ്പദലങ്ങളാല്‍ നഗ്നത മറയ്ക്കും സ്വപ്ന സുന്ദരീ പ്രകൃതീ സര്‍പ്പ സുന്ദരീ നിന്നരക്കെട്ടില്‍ കൈ ചുറ്റി നില്‍ക്കും നിലാവിനെന്തൊരു മുഖപ്രസാദം (പുഷ്പ)
പ്രിയ യൌവ്വനത്തിന്‍ നഖലാളനങ്ങള്‍ കവിളില്‍ കുറിക്കും ശ്ലോകങ്ങൾ ഗൂഡാര്‍ത്ഥ ശൃംഗാര കാവ്യത്തിലെ ഒരു പ്രൌഡ നായികയാക്കി നിന്നെ പ്രൌഡ നായികയാക്കി ആ കാവ്യത്തിന്‍ അലങ്കാരമാകാന്‍ ആവേശം എനിക്കാവേശം (പുഷ്പ)
ഒരു പൌരുഷത്തിന്‍ പരിരംഭണങ്ങള്‍ വിരല്‍ തൊട്ടുണര്‍ത്തും ദാഹങ്ങള്‍ ഹേമാംഗ രോമാഞ്ച മഞ്ചത്തിലെ ഒരു കാമാസായകമാക്കി നിന്നെ കാമാസായകമാക്കി ആ പൂവമ്പിന്‍ മുനക്കൊണ്ട് മുറിയാന്‍ ആവേശം എനിക്കാവേശം (പുഷ്പ)