പൂവേ കന്നിപ്പൂവേ നിൻ ഗന്ധം ചൂടി ഋതു കന്യ വന്നു കൊഞ്ചൽ കിളിക്കൊഞ്ചൽ എൻ തളിർച്ചുണ്ടിൽ തത്തിത്തത്തി നിന്നു യാമിനീ ഭാമിനീ പുളകമായ് പൂക്കൂ നീ (പൂവേ കന്നിപ്പൂവേ...)
നിറമുള്ള ഈ നിമിഷങ്ങൾ എൻ നിർവൃതി തൻ നീലാങ്കണം യൗവനത്തിൻ പൂമിഴികളിൽ എൻ ഏകദാഹ പരാഗണം (നിറമുള്ള..) ഞാൻ കാമദേവന്റെ വില്ലിന്റെ ഞാണിന്റെ നാദം (പൂവേ കന്നിപ്പൂവേ..)
അനുപമ സംഗീത ലയമാണു ഞാൻ അനിരുദ്ധസഖിയാകും ഉഷയാണു ഞാൻ (2) ആടിടാം കളിയരങ്ങിൽ ആടിടാം പാടിടാം കവിയരങ്ങിൽ പാടിടാം ഭരതനാട്യ നളിന മുദ്രനൽകാം ശുഭതലാസ്യ സുഗമയിന്നു പുൽകാം
താണ്ഡവം രതിതാളത്തിൽ എന്റെ ധമനികൾ പൂക്കുന്നുവോ മനസ്സിൽ മദന ശരങ്ങളേൽക്കുന്നുവോ ഹേയ് കണ്ണിൽ കാമം പട്ടുയാമം തളിക്കുന്നുവോ തളിർക്കും ലാവണ്യം താരമ്പൻ തോൽക്കുന്നുവോ (പൂവേ കന്നിപ്പൂവേ..)