Pathitha Hridaya (Oridathorunaalil)
2025
ഒരിടത്തൊരു നാളിലൊരിക്കൽ
ഉൾട്ടയടിച്ചൊരു കല്യാണം
തീക്കനലിത്തിരി നാക്കിലെടുത്തു
വിഴുങ്ങണ പോലൊരു ഡേയാണ്
അരയും തലയും മുറുകും നേരം
കരളലിയിച്ചൊരു സാഡ് സ്റ്റോറി
കാതിലിനീ കരയാതിരി നീ
പുതു പാതയിലോടണ പയനമിതാ
ചതിയാണേ വിധിയാണേ
പണിയാണേ മകളേ
കതറാതേ പറാതേ
ഇടറാതെ തുടരൂ
പുതുദൂരം താണ്ടാനേറെ
ഒരു മോപ്പെട് സഞ്ചാരം
കതറാതേ പറാതേ
ഇടറാതെ തുടരൂ
പതിതഹൃദയ കവന വദന
ലൈഫിലിതു പുതിയൊരു സംഭവമാണെന്ന്
പതിതഹൃദയ കവന വദന
തകിട ധിമി യെന്തൊരു ട്രാജടിയാ
തകിലു പുകിലാ തവിടുപൊടിയി
ലൈഫിലിതു പുതിയൊരു സംഭവമാ
തകിലു പുകിലാ തവിടുപൊടിയി
തകിട ധിമി യെന്തൊരു ട്രാജടിയാ
പിടി വലി അതു പല വിധമാക്കി
തലവിധി തട്ടി ചുമലില തേറ്റി
വഴി നിറയേ വളവും തിരിവും
ദുരിതമയം ലൈഫോ
ഇന്നെനി റ്റൈമ് ലോസ്സോ
ഊട്ടീന്നേറെ ദൂരെയൊരു നാട്ടിൽ
പോകാനുണ്ട് കെ എസ് ആർ റ്റി സി
നോക്കാൻ ഭാരമേറിയൊരു ടാസ്ക്കും
കാക്കാൻ കയ്യിലെൻ്റെ തന്നെ ഫ്യൂച്ചറും
തിരതല്ലുന്നേ കതിരോളങ്ങൾ
നിൻ പുഞ്ചിരിയിൽ മറയും കദനം
കനവാണേലും കയറാണേലും
കഥയറിയാനായ് കരതേടുന്നേ
ആ പുതു ഗൗണണിഞ്ഞ യുവതീ
ഗൗരവത്തിലിരി നീ കാലുതെറ്റി മറിയും
കാതലിൻ്റെ വഴിയിൽ കാമിനീ
നിൻ്റെ മാനസത്തിൽ നിറയേ
അവനോളം പ്രണയാതുരത
നെഞ്ചിനുള്ളിൽ കലപില കൂട്ടി
പഞ്ചറാക്കും മെമ്മറികൾ
ചങ്കിനുള്ളിൽ ചടപടയോരോ
പഞ്ച് കിട്ടിയ പോലാണ്
ആലേ ആലേ ലേ ലേ ലേ..
ചതിയാണേ വിധിയാണേ
പണിയാണേ മകളേ
കതറാതേ പറാതേ
ഇടറാതെ തുടരൂ
പുതുദൂരം താണ്ടാനേറെ
ഒരു മോപ്പെട് സഞ്ചാരം
കതറാതേ പറാതേ
ഇടറാതെ തുടരൂ
പതിതഹൃദയ കവന വദന
ലൈഫിലിതു പുതിയൊരു സംഭവമാ
Movie/Album name: Mr & Mrs Bachelor
Artists