Maravikale parayoo...kadalaasupoo ithalilirikkum
Smaranakalaam mizhineerthumpikal
Murivukale parayoo....eeran nilaa malardeepanaalangal
Nizhalukalil ninnu verpedumo....
Perariyaan parathukayaanee poovukal than ithalukalil
Ariyaa lipiyaay maarunnu lokam
Palathaaaay chithari maayunnu roopam
Churul neerunnu maruloka mathilo thiriyaa varikal
Paazhilakal nirayukayaanee paathakalil nadavazhiyil
Kaalppaadukale moodunnu chaaram
Parayaathakale paayunnu neram
Mazha thorunnu theliyunnu thaliril veyilin sirakal
Maravikale parayoo...kadalaasupoo ithalilirikkum
Smaranakalaam mizhineerthumpikal
Murivukale parayoo....eeran nilaa malardeepanaalangal
Nizhalukalil ninnu verpedumo....
മറവികളേ പറയൂ...കടലാസ്സുപൂ ഇതളിലിരിക്കും
സ്മരണകളാം മിഴിനീർത്തുമ്പികൾ
മുറിവുകളേ പറയൂ....ഈറൻ നിലാ മലർദീപനാളങ്ങൾ
നിഴലുകളിൽ നിന്നു വേർപെടുമോ....
പേരറിയാൻ പരതുകയാണീ പൂവുകൾതൻ ഇതളുകളിൽ
അറിയാ ലിപിയായ് മാറുന്നു ലോകം
പലതാായ് ചിതറി മായുന്നു രൂപം
ചുരുൾ നീരുന്നു മറുലോക മതിലോ തിരിയാ വരികൾ
പാഴിലകൾ നിറയുകയാണീ പാതകളിൽ നടവഴിയിൽ
കാൽപ്പാടുകളെ മൂടുന്നു ചാരം
പറയാതകലെ പായുന്നു നേരം
മഴ തോരുന്നു തെളിയുന്നു തളിരിൽ വെയിലിൻ സിരകൾ
മറവികളേ പറയൂ...കടലാസ്സുപൂ ഇതളിലിരിക്കും
സ്മരണകളാം മിഴിനീർത്തുമ്പികൾ
മുറിവുകളേ പറയൂ....ഈറൻ നിലാ മലർദീപനാളങ്ങൾ
നിഴലുകളിൽ നിന്നു വേർപെടുമോ....
Movie/Album name: Bougainvillea
Artists