Kodappuzhayorathe

2018
Lyrics
Language: Malayalam

കൂടപ്പുഴയോരത്തെ മാടക്കിളി പെണ്ണാള്
തോണിത്തുഴത്താളത്തിൽ പാടണ പാട്ട്
ഇക്കരെ വന്നിട്ട് നിങ്ങടെ കാതില്
പറ്റൊരീണത്തിൽ പാടാം
ചാലക്കുടിക്കാരൻ ചങ്ങാതി
ചാലക്കുടിക്കാരൻ ചങ്ങാതി ...

പാടത്ത് പൊരിവെയിലില് ഞാറിടുന്ന പെണ്ണിൻ
ഉരുകും കനവായ് ചുരന്ന പാട്ട് (2)
മോഹത്തിൻ കൂട്ടില് ചങ്ങാത്തത്തിൻ കുമ്പിളിൽ
പാൽക്കഞ്ഞി മധുരമായ് നുണഞ്ഞ പാട്ട്
പീടികത്തിണ്ണെല് ചില്ലിന്റെ കുപ്പീല്
നാരങ്ങാമിട്ടായി ചേലുള്ള പാട്ടുപാടം
ചാലക്കുടിക്കാരൻ ചങ്ങാതി
ചാലക്കുടിക്കാരൻ ചങ്ങാതി ...

കണ്ണാലെ കരളിലന്നു നീ ചൂണ്ടയിട്ട നേരം
കരിമീൻ മിഴിയായ് തെളിഞ്ഞ പാട്ട് (2)
പുന്നെല്ലിൻ ചൂരുമായ്...
തെങ്ങിൻ കള്ളിൻ വീറുമായ്
മുത്തശ്ശിക്കുയിലുകൾ പകർന്ന പാട്ട്
പണ്ടെന്റെ നാട്ടിലെ മൂത്തവർ ചൊല്ലിയ
നെല്ലിക്കപോലുള്ള പാട്ടൊന്നു പാടിത്തരാം
ചാലക്കുടിക്കാരൻ ചങ്ങാതി
ചാലക്കുടിക്കാരൻ ചങ്ങാതി ...
ചാലക്കുടിക്കാരൻ ചങ്ങാതി
ചാലക്കുടിക്കാരൻ ചങ്ങാതി ...
Movie/Album name: Chalakkudikkaran Changathi
Artists