Swargathil Vilakku Vakkum

1973
Lyrics
Language: English

Swrggathil vilakku veykkum
Swarnnamallipookkale
Saukhyamenna samrajyathin
Kaavaldeepangale
Suprabhatham suprabhatham
Ningalkku suprabhatham
(swargga..)

Varnna sabalamaam vaarmazhavillum
Vasantha chumbitha vanavum
Ennumennum kaanan maathram
Kannukalarulee daivam ningalkku
Kannukalarulee daivam
(swargga..)

Kanmashamenthennariyaathulloru
Nairmalyangal ningal
Kanavil polum podi puralathoru
Kaattupoovukal ningal
(swargga...)
Language: Malayalam

സ്വർഗ്ഗത്തിൽ വിളക്കു വെയ്ക്കും
സ്വർണ്ണമല്ലിപ്പൂക്കളേ
സൗഖ്യമെന്ന സാമ്രാജ്യത്തിൻ
കാവൽദീപങ്ങളേ
സുപ്രഭാതം സുപ്രഭാതം
നിങ്ങൾക്കു സുപ്രഭാതം (സ്വർഗ്ഗ...)

വർണ്ണശബളമാം വാർമഴവില്ലും
വസന്തചുംബിത വനവും
എന്നുമെന്നും കാണാൻ മാത്രം
കണ്ണുകളരുളീ ദൈവം നിങ്ങൾക്കു
കണ്ണുകളരുളീ ദൈവം (സ്വർഗ്ഗ...0

കന്മഷമെന്തെന്നറിയാതുള്ളൊരു
നൈർമ്മല്യങ്ങൾ നിങ്ങൾ
കനവിൽ പോലും പൊടി പുരളാത്തൊരു
കാട്ടുപൂവുകൾ നിങ്ങൾ
കാട്ടു പൂവുകൾ നിങ്ങൾ (സ്വർഗ്ഗ...)
Movie/Album name: Kavitha
Artists