Vin Pavizha Sooryanum

2024
Lyrics
Language: Malayalam

വിൺ പവിഴ സൂര്യനും പടിയിറങ്ങി
സാന്ധ്യാംബരത്തിനെ സാക്ഷിയാക്കി
വെൺ ശംഖിനുള്ളിലെ ഹൃദയമൗനം
ആഴക്കയങ്ങളെ സാന്ദ്രമാക്കി
പതിയെ നിൻ നിറുകയെ
നീറ്റുവാൻ നിനവുകൾ
പിൻ തിരിഞ്ഞെന്തിനോ മിഴി നിറച്ചു

സ്നേഹ തീർത്ഥം വാർന്നു മായാ നായെത്ര പൊയ്മുഖം
ഓർത്തു വെയ്ക്കാൻ മാറിലേതോ
പാൽ മണച്ചിന്തുകൾ ...
സ്നേഹ തീർത്ഥം വാർന്നു മായാ നായെത്ര പൊയ്മുഖം
ഓർത്തു വെയ്ക്കാൻ മാറിലേതോ
പാൽ മണച്ചിന്തുകൾ ...
സുകൃതക്ഷയങ്ങൾക്കു താരാട്ടുമായ്
അപരാഹ്ന, മെരിയുന്നൊരീ മാത്രയിൽ
ഇതിലേ .....വരുമോ .....
ആത്മാവിതുരുകുന്നു ....

തിരികെ വരുവാൻ തീരമണയാനാവാതെ ദൂരെയായ്
കാത്തു നിൽക്കാൻ നീറി നിൽക്കും
മൂകമാം നൊമ്പരം
തിരികെ വരുവാൻ തീരമണയാനാവാതെ ദൂരെയായ്
കാത്തു നിൽക്കാൻ നീറി നിൽക്കും
മൂകമാം നൊമ്പരം
കാണാക്ഷതങ്ങൾക്ക് കണ്ണീരുമായ്
വെയിലാറി മറയുന്നൊരീ വേളയിൽ
ഇതിലേ വരുമോ
ആകാശമിരുളുന്നു .....
Movie/Album name: Ee Bandham Superaa
Artists