കൂട്ടിലൊരു തത്തമ്മ കാത്തിരിക്കുന്നേ തന്റെ കൂട്ടുകാരന് വരും വഴി പാത്തിരിക്കുന്നേ കൂട്ടുകാരെല്ലാം പിരിഞ്ഞു പാട്ടുപാടാന്‍ മറന്നു വാട്ടമൊന്നു കലര്‍ന്നിതാ വന്നിരിക്കുന്നേ ചേട്ടനിപ്പോള്‍ വരും നിന്നിഷ്ടമെല്ലാം തരും ആ നോട്ടമൊന്നു കാണും നേരം ആളുമാറും നാത്തൂന് ആകെമാറും
പുത്തന്‍ മണവാട്ടിയുടെ പുന്നാരപ്പുഞ്ചിരിയില് ചിത്തം മയങ്ങിയെന്റെ ചേട്ടന് വന്നാല്‍ പാട്ടും കൂത്തും തന്നെയിനി വീട്ടുജോലി നോക്കാന്‍ ഈ പാവമെന്നെ ഇട്ടേച്ചു പോകരുതേ നീ പാട്ടിന്നു പോകരുതേ നീ