Chingaari Kaatte Madichi Kaatte

2024
Lyrics
Language: Malayalam

ചിങ്കാരിക്കാറ്റേ മടിച്ചിക്കാറ്റേ പുന്നാരക്കാറ്റേ വാ വാ
വാലാട്ടിക്കിളിയേ കുറുമ്പി കാക്കേ കണ്ണാരം പൊത്താൻ വാ വാ

ആകാശത്താണേ പത്തു നൂറുമാവേ -
ലെത്താക്കൊമ്പേ കണ്ണിമാങ്ങ
നീയൊന്നു വന്നേ കൊത്തിയിട്ടു തന്നേ
തന്നാൽ, അതുപ്പിലിട്ടു തിന്നാം
കണ്ടാലേ കൊതിയാണേ
കണ്ടോരും കൊണ്ടോവുമേ

മുറ്റത്തേ മരത്തിൽ
അത്തിപ്പൂമരത്തിൽ
മത്താപ്പൂ നിറത്തിൽ
മൊട്ടെല്ലാം നിരന്നേ

ഓലപ്പന്തുണ്ടോ ഓടിച്ചാടുവാൻ
ഓലപ്പാമ്പുണ്ടോ പേടിച്ചോടുവാൻ
ഓലത്തുമ്പുണ്ടോ ഊഞ്ഞാലാടുവാൻ
ഓലഞ്ഞാലി വാ നേരമ്പോക്കുമായ്

കുട്ടയും വട്ടിയും തട്ടി
അമ്മിണി കുമ്മിണിപ്പൂച്ച
പച്ചടീം കിച്ചടീം കട്ടുവോ!

ആകാശം തെളിഞ്ഞേ
ആഘോഷം നിറഞ്ഞേ
തുമ്പീ വാ കളിക്കാൻ
നാടെല്ലാം പറക്കാൻ

തത്തപ്പെണ്ണുണ്ടോ പാട്ടുപാടുവാൻ
കുഞ്ഞിപ്പയ്യുണ്ടോ കൂടെ ചാടുവാൻ
കള്ളകൊക്കുണ്ടോ മീമ്പിടിക്കുവാൻ
ചുള്ളിക്കമ്പുണ്ടോ കൂടൊരുക്കുവാൻ

കിന്നരി പൊന്നരിക്കൊമ്പ-
നമ്പിളിപ്പപ്പടം കൊണ്ടു
വന്നൊരാ തുമ്പിയെ കണ്ടുവോ!
Movie/Album name: Gu
Artists