Ilam Manjil [Adharangal Vithumbunnu]

1983
Lyrics
Language: English

Ilam manjilozhukivarum thaarunyame
Makarandam thulumpunna poovaname...
Ilam manjilozhukivarum thaarunyame
Makarandam thulumpunna poovaname
Ilam manjilozhukivarum thaarunyame...

Sharathkaala nilaavile kulirala pole..
Sharathkaala nilaavile kulirala pole.....
Ente kalpanayil virunnuvarum devathapole...
Aadi vaa....arikil vaa..
Aadi vaa..arikil vaa....
Aanandamaadhuri nukaraan vaa...
Ilam manjilozhukivarum thaarunyame...

Vennilaappattuduthu sindoorappottu thottu
Vennilaappattuduthu sindoorappottu thottu....
Arayannathoniyil vannuu njaan...
Karaye punarunna thirayoli pole...ente
Naadhante kaikalil amarnnuu njaan...
Ente naadhante kaikalil amarnnuu njaan.....
Ilam manjilozhukivarum thaarunyame...

Vaasara shayyayile rathiyaanu nee..
Vaasara shayyayile rathiyaanu nee....
Vaarthinkal kalaykkothorazhakaanu nee
Aadi vaa....arikil vaa..
Aadi vaa..arikil vaa....
Aanandamaadhuri nukaraan vaa...
Ilam manjilozhukivarum thaarunyame...

Allimalarkkaavinullil yauwana virunnorukki
Allimalarkkaavinullil yauwana virunnorukki...
Manmadhan varunnathum kaathirunnuu...
Malarshara devante arikil shayikkumpol
Malarampeythenne thalartharuthe..
Malarampeythenne thalartharuthe....
(ilam manjilozhukivarum...)
Language: Malayalam

ഇളം മഞ്ഞിലൊഴുകിവരും താരുണ്യമേ
മകരന്ദം തുളുമ്പുന്ന പൂവനമേ...
ഇളം മഞ്ഞിലൊഴുകിവരും താരുണ്യമേ
മകരന്ദം തുളുമ്പുന്ന പൂവനമേ
ഇളം മഞ്ഞിലൊഴുകിവരും താരുണ്യമേ...

ശരത്കാല നിലാവിലെ കുളിരല പോലെ..
ശരത്കാല നിലാവിലെ കുളിരല പോലെ.....
എന്റെ കല്പനയിൽ വിരുന്നുവരും ദേവതപോലെ...
ആടി വാ....അരികിൽ വാ..
ആടി വാ..അരികിൽ വാ....
ആനന്ദമാധുരി നുകരാൻ വാ...
ഇളം മഞ്ഞിലൊഴുകിവരും താരുണ്യമേ...

വെണ്ണിലാപ്പട്ടുടുത്തു് സിന്ദൂരപ്പൊട്ടുതൊട്ടു്
വെണ്ണിലാപ്പട്ടുടുത്തു് സിന്ദൂരപ്പൊട്ടുതൊട്ടു്....
അരയന്നത്തോണിയിൽ വന്നൂ ഞാൻ...
കരയെ പുണരുന്ന തിരയൊളി പോലെ...എന്റെ
നാഥന്റെ കൈകളിൽ അമർന്നൂ ഞാൻ...
എന്റെ നാഥന്റെ കൈകളിൽ അമർന്നൂ ഞാൻ.....
ഇളം മഞ്ഞിലൊഴുകിവരും താരുണ്യമേ...

വാസരശയ്യയിലെ രതിയാണു നീ..
വാസരശയ്യയിലെ രതിയാണു നീ....
വാർതിങ്കൾ കലയ്ക്കൊത്തോരഴകാണു നീ
ആടി വാ....അരികിൽ വാ..
ആടി വാ..അരികിൽ വാ....
ആനന്ദമാധുരി നുകരാൻ വാ...
ഇളം മഞ്ഞിലൊഴുകിവരും താരുണ്യമേ...

അല്ലിമലർക്കാവിനുള്ളിൽ യൗവ്വനവിരുന്നൊരുക്കി
അല്ലിമലർക്കാവിനുള്ളിൽ യൗവ്വനവിരുന്നൊരുക്കി...
മന്മഥൻ വരുന്നതും കാത്തിരുന്നൂ...
മലർശരദേവന്റെ അരികിൽ ശയിക്കുമ്പോൾ
മലരമ്പെയ്തെന്നെ തളർത്തരുതേ..
മലരമ്പെയ്തെന്നെ തളർത്തരുതേ....
(ഇളം മഞ്ഞിലൊഴുകിവരും...)
Movie/Album name: Kaathirunna Divasam
Artists