Jaalam Indrajaalam

2016
Lyrics
Language: English

Jaalam indrajaalam kannil kaanum neram
Nenjil tharayunnoru nankooramaay
Kanavil nirayunnaval ninavil marayunnaval
Paari parakkunna ponthoovalaay
Neeyen swapnasundari hrdayam kavarum kanmani
Aaru nee aaru nee aaru nee aaru nee
(jaalam indrajaalam....)

Kanmoodi kaanum swapnam
Kanmunnil nilkkum neram
Viriyunnu varnnappookkal manathaarilaay
Chaarathu vannaalum nee kaathoram chonnaalum nee
Doorekku pokalle nee ennomale
Neeyen swapnasundari hrdayam eahe
Hrdayam kavarum kanmani
Aaru nee aaru nee ..aaru nee aaru nee
(jaalam indrajaalam..)

Priye oru maathra cholliduu nee eni
Manam nirayunnu ninte punchiri
Kannoodu kaanum neram
Kanmunnil kaanunnu njaan
Thenoorum ninte pookkal ennomale
Aaraarum kaanaathe njaan
Arikathaayethum neram
Doorekku poyeedalle en thaarame....
(jaalam indrajaalam)
Language: Malayalam

ജാലം ഇന്ദ്രജാലം കണ്ണില്‍ കാണും നേരം
നെഞ്ചില്‍ തറയുന്നൊരു നങ്കൂരമായ്
കനവില്‍ നിറയുന്നവള്‍ നിനവില്‍ മറയുന്നവള്‍
പാറി പറക്കുന്ന പൊന്‍തൂവലായ്
നീയെന്‍ സ്വപ്നസുന്ദരി ഹൃദയം കവരും കണ്മണി
ആരു നീ ആരു നീ ആരു നീ ആരു നീ
(ജാലം ഇന്ദ്രജാലം....)

കണ്മൂടി കാണും സ്വപ്നം
കണ്മുന്നില്‍ നില്‍ക്കും നേരം
വിരിയുന്നു വര്‍ണ്ണപ്പൂക്കള്‍ മനതാരിലായ്
ചാരത്ത് വന്നാലും നീ കാതോരം ചൊന്നാലും നീ
ദൂരേക്ക്‌ പോകല്ലേ നീ എന്നോമലേ
നീയെന്‍ സ്വപ്നസുന്ദരി ഹൃദയം ഏഹേ
ഹൃദയം കവരും കണ്മണി
ആരു നീ ആരു നീ ..ആരു നീ ആരു നീ
(ജാലം ഇന്ദ്രജാലം..)

പ്രിയേ ഒരു മാത്ര ചൊല്ലിടൂ നീ ഇനി
മനം നിറയുന്നു നിന്‍റെ പുഞ്ചിരി
കണ്ണോട് കാണും നേരം
കണ്മുന്നില്‍ കാണുന്നു ഞാന്‍
തേനൂറും നിന്‍റെ പൂക്കള്‍ എന്നോമലേ
ആരാരും കാണാതെ ഞാന്‍
അരികത്തായെത്തും നേരം
ദൂരേക്ക്‌ പോയീടല്ലേ എന്‍ താരമേ....
(ജാലം ഇന്ദ്രജാലം..)
Movie/Album name: LBW
Artists