ഞാനറിഞ്ഞല്ലോ..നാലാളറിഞ്ഞല്ലോ പ്രിയരഹസ്യം നിന്റെ പ്രിയരഹസ്യം.....(ഞാനറിഞ്ഞല്ലോ....) ചന്ദനക്കാറ്റും അമ്പിളിത്തെല്ലും തമ്മില്‍ പറഞ്ഞുവല്ലൊ എല്ലാം തമ്മില്‍ പറഞ്ഞുവല്ലൊ.... ഞാനറിഞ്ഞല്ലോ..നാലാളറിഞ്ഞല്ലോ പ്രിയരഹസ്യം നിന്റെ പ്രിയരഹസ്യം....
അന്നാദ്യം കണ്ടപ്പോള്‍ നീ നക്ഷത്രക്കണ്ണില്‍ നോക്കി പിന്നത്തെ നോട്ടത്തില്‍ നീ ആഷാഢപ്പൂവായ് മാറി സ്നേഹമയീ....അനുരാഗമയീ.... ഇന്നെന്റെ മോഹം ഇന്നെന്റെ ദാഹം എന്നും ഞാനാരാധിക്കും ദേവീരൂപം നീയാണല്ലൊ ഞാനറിഞ്ഞല്ലോ..നാലാളറിഞ്ഞല്ലോ പ്രിയരഹസ്യം നിന്റെ പ്രിയരഹസ്യം....
ഓരോരോകാര്യം ചൊല്ലി കാണാന്‍ ഞാനെത്തും നേരം കണ്ടിട്ടും കണ്ടില്ലല്ലോ..മിണ്ടീട്ടും മിണ്ടീല്ലല്ലോ രാഗവുമായ്...പ്രിയരാഗവുമായ് ഇന്നെന്തേ വന്നു..പൊന്നിഷ്ടം തന്നു എന്തെന്താണെന്താണെന്നോടിഷ്ടംകൂടാനെന്തേ തോന്നി... (ഞാനറിഞ്ഞല്ലോ..നാലാളറിഞ്ഞല്ലോ.....)