കണ്ണിൽ മിന്നും വെട്ടം വീണേ മുന്നിൽ മണ്ണും വിണ്ണും കണ്ടേ (2) വർണ്ണങ്ങൾ വന്നേ നൃത്തം വയ്ക്കേ സ്വപ്‍നങ്ങൾക്കെല്ലാം അർത്ഥം വയ്ക്കേ കാണുന്നതെല്ലാം ജാലം ആകെ (കണ്ണിൽ മിന്നും)
ആ എന്നോ കാണാനോർത്തല്ലോ ഈ വാഴ്വിൻ നാനാ ഭാവങ്ങൾ ഓ വന്നും പോയും കാലങ്ങൾ ഈ മായായാനം നീളുന്നു കാഴ്ചയിലാളും നേരറിവേ ഞാനൊരു മൺപാത്രം (കണ്ണിൽ മിന്നും)
ആ കണ്ണും പൂട്ടിക്കാണുമ്പോൾ ഈ ലോകം വേറൊന്നാണല്ലോ എൻ ഉള്ളിൽതങ്ങും രൂപങ്ങൾ ഈ മൂടും മൗനം മായുമ്പോൾ പേരറിയുമ്പോൾ ജീവനിലായി ആകെയൊരുന്മാദം (കണ്ണിൽ മിന്നും)